News

മെഡിക്കൽ കോളേജുകളിൽ സ്റ്റാഫ്‌ കുറവായിട്ടും ജൂനിയർ നേഴ്സ്മാരുടെ സമരം തീർപ്പാക്കുന്നില്ല എന്ന് ആരോപണം

സ്റ്റൈപ്പന്റ് വർദ്ധനവ് ആവശ്യപ്പെട്ട് ജൂനിയർ നഴ്സുമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം 3 ദിവസം പിന്നിട്ടിട്ടും സമവായത്തിൽ എത്താതെ സർക്കാർ. ഒന്നര വർഷത്തിൽ അധികമായി സ്റ്റൈപ്പന്റ് വർദ്ധനവ് ആവശ്യപ്പെടുന്ന ജൂനിയർ നേഴ്സ്മാർ നിലവിൽ 5 മാസത്തിലധികമായി കോവിഡ് ഡ്യൂട്ടി ഉൾപ്പെടെ ചെയ്തു വരുന്നു. എങ്കിലും പ്രതിദിനം ഇവർക്ക് ലഭിക്കുന്നത് കേവലം 450 രൂപ മാത്രമാണ്.
സമരം മൂന്നു ദിവസം പിന്നിടുമ്പോഴും സ്റ്റൈപ്പന്റ് വർദ്ധനവ് എന്ന ആവശ്യം ഇതു വരെ സർക്കാർ അംഗീകരിച്ചതുമില്ല.
നിലവിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ കോവിഡ് ചികിത്സാ ഉൾപ്പെടെ നൽകി വരുന്നു. മെഡിക്കൽ കോളേജുകളിൽ കോവിഡ് ഏരിയകളിലും കോവിഡ് ഇതര ഏരിയകളിലും സ്റ്റാഫ് നേഴ്സ്മാരുടെ അതേ ഡ്യൂട്ടി ഷിഫ്റ്റിൽ ജോലി ചെയ്തു വരുന്ന ജൂനിയർ നേഴ്സ്മാർ ഒന്നടങ്കം ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കുന്നത് സ്റ്റാഫ് നേഴ്സ്മാർക്ക് ജോലി ഭാരം കൂട്ടുകയും, രോഗി -നേഴ്സ് അനുപാതത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ ഓരോ മെഡിക്കൽ കോളേജുകളിൽ നിന്നും അറുപതില്പരം നേഴ്സ്മാർ ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കുന്നത് കോവിഡ് പ്രതിരോധത്തെയും ബാധിക്കുന്നുണ്ട്.
കോവിഡ് ചികിത്സാ പ്രതിരോധത്തെ ബാധിച്ചതിനാൽ ജൂനിയർ നേഴ്സ്മാരുടെ സ്റ്റൈപ്പന്റ് വർധിപ്പിച്ചു സമരം ഒത്തു തീർപ്പാക്കുന്നതിനു പകരം അവസാന വർഷ ബി എസ് സി നഴ്സിംഗ്, ജനറൽ നഴ്സിംഗ് വിദ്യാർഥികളെ തിരിച്ചു വിളിക്കാൻ ആണ് സർക്കാർ നിർദേശം.
കേന്ദ്ര സർക്കാരിന്റെയോ, യൂണിവേഴ്സിറ്റിയുടെയോ അനുമതി ഇല്ലാതെ അവസാന വർഷ ബി എസ് സി നഴ്സിംഗ്, ജനറൽ നഴ്സിംഗ് വിദ്യാർഥികളെ തിരിച്ചു വിളിച്ച ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിനെതിരെ കേരള ബി എസ് സി നഴ്സിംഗ് സ്റ്റുഡന്റസ് അസോസിയേഷൻ പ്രതിഷേധം അറിയിച്ചു.
ഒന്നര വർഷത്തിൽ അധികമായി സ്റ്റൈപ്പന്റ് വർദ്ധനവ് ആവശ്യപ്പെട്ടിട്ടും പരിഗണിക്കാത്തതിനാൽ സമരത്തിലേക്ക് ഇറക്കപ്പെട്ട ജൂനിയർ നേഴ്സ്മാരുടെ സമരം എത്രയും പെട്ടെന്ന് ഒത്തു തീർക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഗവൺമെന്റ് നഴ്സിംഗ് കോളേജ് പാരന്റ്സ് അസോസിയേഷൻ ആരോഗ്യ മന്ത്രിക്കും കത്തയച്ചിട്ടുണ്ട്.
ഇതേ സമയം മറ്റ് കോവിഡ് ജീവനക്കാർക്കും ഡോക്ടർമാർക്കും ശമ്പളം വർധിപ്പിക്കുകയും ചെയ്തത് നഴ്സുമാരോടുള്ള അവഗണന ആണെന്ന് സംസ്ഥാന കമ്മിറ്റി ആരോപിച്ചു..
ലോകം മുഴുക്കെ പ്രശസ്തി നേടിയ കേരളത്തിലെ നഴ്സുമാർക്ക് സ്വന്തം സംസ്ഥാനത്തു നിന്നു തന്നെ നേരിടുന്ന ഇത്തരം അവഗണനക്ക് മറുപടി ലഭിക്കേണ്ടതുണ്ട് എന്ന്  സംസ്ഥാന സമിതി ആവശ്യപ്പെടുന്നു.
പ്രതിദിനം 450 രൂപ എന്നത്‌ സംസ്ഥാനത്തെ ശുചീകരണ തൊഴിലാളികൾ  മുതൽ ഉള്ള എല്ലാ കോവിഡ് ജീവനക്കാർക്കും ലഭിക്കുന്ന തുകയേക്കാൾ വളരെ താഴെയാണെന്നത് സർക്കാർ സൗകര്യപൂർവം മറക്കുകയാണെന്ന് സമിതി കുറ്റപ്പെടുത്തി. തുല്യ ജോലിക്ക് തുല്യ വേതനം എന്ന സംസ്ഥാന സർക്കാർ നിയമം നഴ്സുമാർക്ക് മാത്രം ബാധകമാകാതിരിക്കുന്നത് എങ്ങിനെയാണെന്നതും നഴ്സുമാർക്ക് 27800 രൂപ പ്രതിമാസം നൽകാൻ കഴിയില്ലെങ്കിൽ ഇതേ വകുപ്പിൽ ഡിപ്ലോമ കഴിഞ്ഞു ബോണ്ട് ചെയ്യുന്ന നഴ്സുമാർക്ക് ഈ തുക എങ്ങനെ കിട്ടുന്നു എന്നും സർക്കാർ വ്യക്തമാക്കണം എന്നും സംസ്‌ഥാന സമിതി ആവശ്യപ്പെടുന്നു.
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.