മെഡിക്കല്‍ പിജി പ്രവേശനത്തിലെ ഒബിസി സംവരണം സുപ്രീം കോടതി ശരിവച്ചു. മു ന്നോക്ക സംവര ണം നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഈ വര്‍ഷം നടപ്പിലാക്കാമെ ന്നും കോടതി വ്യക്തമാക്കി. അഖിലേന്ത്യാ മെഡിക്കല്‍ ക്വാട്ട പ്രവേശനത്തിനുള്ള 10% മു ന്നാക്ക സംവരണം, 27% ഒബിസി സംവരണം എന്നിവ സംബന്ധിച്ച കേസാണ് കോട തി പരിഗണിച്ചത്
ന്യൂഡല്‍ഹി:അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിലെ സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട ഹ ര്‍ജികളില്‍ സുപ്രിം കോടതിയുടെ നിര്‍ണായക ഉത്തരവ്.മെഡിക്കല്‍ പിജി പ്രവേശനത്തിലെ ഒബിസി സംവരണം സുപ്രീം കോടതി ശരിവച്ചു. മുന്നോക്ക സംവരണം നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഈ വര്‍ഷം നടപ്പിലാക്കാമെന്നും കോ ടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ വാദം അംഗീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. അഖിലേന്ത്യാ മെഡിക്കല്‍ ക്വാട്ട പ്രവേശനത്തിനുള്ള 10% മുന്നാക്ക സംവരണം, 27% ഒബിസി സംവരണം എന്നിവ സംബന്ധിച്ച കേസാണ് കോടതി പരിഗണിച്ചത്.
8 ലക്ഷം രൂപയെന്ന വാര്‍ഷിക വരുമാനം ഈ അധ്യയന വര്‍ഷത്തിലും തുടരും. സംവരണത്തിന് എട്ട് ല ക്ഷം രൂപ വരുമാന പരിധിവെച്ചതില്‍ സുപ്രിം കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേ ന്ദ്രം വിദഗ്ധ സമിതിയെ രൂപീകരിക്കുകയും സംവരണത്തില്‍ മാറ്റം വരുത്തേണ്ട എന്നു തീരുമാനിക്കുക യുമായിരുന്നു. മുന്നാക്ക സംവരണത്തില്‍ വിശദമായ വാദം പിന്നീടു കേള്‍ക്കുമെന്ന് കോടതി വ്യക്തമാ ക്കി.
ഒബിസി സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍ത്തിവെച്ചിരിക്കുന്ന നീറ്റ് പി.ജി കൗണ്‍സലിങ് നടത്താന്‍ അനുവദിക്കണമെന്ന് കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടി രുന്നു. ഡോക്ടര്‍മാരുടെ ആശങ്കയില്‍ കാര്യമുണ്ടെന്നും അതിനാല്‍, കേസില്‍ വാദം തുടരുന്നതിനിടെ കൗണ്‍സലിങ് നടന്നു കൊള്ളട്ടേ യെന്നും കേന്ദ്രം പറഞ്ഞു. കൗണ്‍സലിങ് സംവരണം ആവശ്യമുന്ന യിച്ച് രാജ്യത്താകെ ഡോക്ടര്‍മാര്‍ സമരം നടത്തി വരുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
മുന്നാക്ക സംവരണ പരിധി എട്ടു ലക്ഷം തന്നെ
സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക സംവരണ ത്തിനുള്ള വാര്‍ഷിക വരുമാന പരിധി 8 ലക്ഷം രൂപയായി തുടരുമെന്നാണ് സത്യവാങ്മൂലത്തി ല്‍ പറയുന്നത്. മെഡി ക്കല്‍ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനും നിലവിലെ നിബന്ധ നകള്‍ തന്നെയായിരിക്കും രാജ്യം മുഴുവനും ബാധകമെന്നും കേന്ദ്രം അറിയിച്ചു. മുന്‍ ധനസെ ക്രട്ടറി അജയ്ഭൂഷണ്‍ പാണ്ഡെ അധ്യക്ഷ നായ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി യുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്.
മുന്നാക്ക സംവരണത്തിനുള്ള 8 ലക്ഷം പരിധി ഒബിസി വിഭാഗത്തിലെ മേല്‍ത്തട്ട് പരിധിയായ 8 ലക്ഷ ത്തെക്കാള്‍ കര്‍ശനമാണെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. എട്ട് ലക്ഷം രൂപയെന്ന തു ന്യായമാണെ ന്നു സത്യവാങ്മൂലത്തില്‍ സാമൂഹികനീതി വകുപ്പു സെക്രട്ടറി ആര്‍ സുബ്ര ഹ്‌മണ്യന്‍ കോടതിയെ അറി യിച്ചു. നിബന്ധനകള്‍ മാറ്റുന്നത് അടുത്ത വര്‍ഷം പരിഗണിക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.