മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കോടിമത ഒതേമംഗലത്ത് ആര്‍.ഗോപികൃഷ്ണ ന്‍(67) അ ന്തരിച്ചു. മെട്രോ വാര്‍ത്ത ചീഫ് എഡിറ്റര്‍ ആയിരുന്നു. കോട്ടയത്തെ സ്വന്തം വസതി യില്‍ വച്ചായിരുന്നു അന്ത്യം
കോട്ടയം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കോടിമത ഒതേമംഗലത്ത് ആര്‍.ഗോപികൃഷ്ണന്‍ (67) അന്ത രിച്ചു. മെട്രോ വാര്‍ത്ത ചീഫ് എഡിറ്റര്‍ ആയിരുന്നു. കോട്ടയത്തെ സ്വ ന്തം വസതിയില്‍ വച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സ നടത്തി വരിക യായിരുന്നു. ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം.
മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ കോട്ടയം മുട്ടമ്പലം നഗരസഭാ വൈദ്യുത ശ്മശാനത്തില്‍.
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം രണ്ട് തവണ ലഭിച്ചിട്ടു ണ്ട് (1985,88).1989ലെ എം ശിവറാം അവാര്‍ഡ്, രാഷ്ട്രീയ റിപ്പോര്‍ട്ടിങില്‍ വി കരുണാകരന്‍ നമ്പ്യാര്‍ പുര സ്‌കാരം, കെ സി സെബാസ്റ്റ്യന്‍ പുരസ്‌കാരം, സി എച്ച് മുഹമ്മദ് കോയ പുരസ്‌കാരം തുടങ്ങി നിരവ ധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഡാന്‍ ബ്രൗ ണിന്റെ പ്രശസ്തമായ ഡാവിഞ്ചി കോഡ് പുസ്തകത്തിന്റെ മലയാള പരിഭാഷ നിര്‍വഹിച്ചിട്ടുണ്ട്.പ്രമുഖ പത്രപ്രവര്‍ത്തകനും കോം ഇന്ത്യ – കോണ്‍ഫഡ റേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ രക്ഷാധികാരികാരിയുമായ ആര്‍ ഗോപി കൃഷ്ണന്‍.
മൂവാറ്റുപുഴ നിര്‍മല കോളെജ്, പെരുന്ന എന്‍.എസ്.എസ് കോളെജ്, ബള്‍ഗേറിയയിലെ ജോര്‍ജ് ദി മിത്രോവ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദീപികയില്‍ പത്രപ്രവര്‍ത്ത നം ആരംഭിച്ച ഗോപികൃഷ്ണന്‍ മംഗളം, കേരളകൗമുദി, മെട്രൊവാര്‍ത്ത എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഗോപി കൃഷ്ണന്റെ നിര്യാണ ത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി.എന്‍ വാസവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, എംപി മാരായ ജോസ് കെ മാണി, തോമസ് ചാഴികാടന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.