കൊച്ചി മെട്രോ കാക്കനാട് ഇന്‍ഫൊപാര്‍ക്ക് വരെ നീട്ടാനുള്ള പദ്ധതിക്കു കേന്ദ്ര മന്ത്രിസ ഭായോഗം അനുമതി നല്‍കി. 11.17 കിലോമീറ്റര്‍ നിര്‍ദിഷ്ടപാതയില്‍ 11 സ്റ്റേഷനു കളാണു ള്ളത്. 1957.05 കോടി രൂപയാണു പദ്ധതിച്ചെലവ്
കൊച്ചി : മെട്രോ കാക്കനാട് ഇന്‍ഫൊപാര്‍ക്ക് വരെ നീട്ടാനുള്ള പദ്ധതിക്കു കേന്ദ്ര മന്ത്രിസഭായോഗം അ നുമതി നല്‍കി. നാലു ദിവസം മുമ്പ് കേരളത്തിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോ യുടെ രണ്ടാം ഘട്ടത്തിനു തറക്കല്ലിട്ടിരുന്നു. 11.17 കിലോമീറ്റര്‍ നിര്‍ദിഷ്ടപാതയില്‍ 11 സ്റ്റേഷനുകളാണു
കേന്ദ്രാനുമതിയായതോടെ കലൂര്‍-കാക്കനാട് പാതയില്‍ സ്ഥല മേറ്റെടുപ്പ് ഉടന്‍ പുനരാരംഭിക്കും. സാമ്പ ത്തികബുദ്ധി മുട്ടിനെ ത്തുടര്‍ന്ന്, നാല് വില്ലേജുകളില്‍ രണ്ടിടത്തെ ഭൂമി മാത്രമാണു സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. പദ്ധതി തുടങ്ങാന്‍ വൈകിയതിനാല്‍ പ്രഖ്യാപിത ചെലവില്‍ എത്ര വര്‍ധനയുണ്ടാ കുമെന്നു വ്യക്തമല്ല.
കലൂര്‍ സ്റ്റേഡിയം-പാലാരിവട്ടം സിവില്‍ ലൈന്‍ റോഡിലൂടെ ബൈപാസ് കടന്ന് ആലിന്‍ചുവട്, ചെമ്പുമു ക്ക്, വാഴക്കാല, പടമുകള്‍, ലിങ്ക് റോഡിലൂടെ സീപോര്‍ട്ട്-എയ ര്‍പോര്‍ട്ട് റോഡ് വഴി ഈച്ചമുക്ക്, ചിത്തേറ്റു കര വഴി ഇന്‍ഫോപാര്‍ക്ക് വരെ നീളുന്നതാണു നിര്‍ദിഷ്ടപാത. ഡിഎംആര്‍സിക്കു പകരം കൊച്ചി മെട്രോ നേരിട്ടാകും പദ്ധതി നിര്‍മാണം നിര്‍വഹിക്കുക. കേന്ദ്ര-സം സ്ഥാന സര്‍ക്കാരുകള്‍ ചെലവ് പങ്കിടുന്ന പദ്ധ തിക്കു തുക അനുവദിക്കുന്നതു വൈകുമോയെന്ന ആശങ്ക ശേഷിക്കുന്നു. പദ്ധതി പൂര്‍ത്തിയാക്കുന്ന കാ ലാവധിയും വ്യക്തമാകാനുണ്ട്.
കാക്കനാട്, ഇടപ്പള്ളി സൗത്ത് വില്ലേജുകളിലെ 2.51 ആര്‍ ഭൂമി ജില്ലാഭരണകൂടം ഏറ്റെടുത്ത് മെട്രോ കമ്പ നിക്കു കൈമാറി. 226 ഭൂവുടമകള്‍ക്കായി 132 കോടി രൂപ നല്‍കി. പൂണിത്തുറ, വാഴക്കാല വില്ലേജുകളിലെ സ്ഥലമേറ്റെടുപ്പാണു ശേഷിക്കുന്നത്. അരലക്ഷത്തിലേറെ ജീവനക്കാരുള്ള ഇന്‍ഫോ പാര്‍ക്കില്‍ മെട്രോ എത്തിയാല്‍ യാത്രക്കാരു ടെ എണ്ണത്തില്‍ വന്‍വര്‍ധന പ്രതീക്ഷിക്കുന്നു. എസ്എന്‍ ജങ്ഷന്‍ വരെ നില വില്‍ 24 സ്റ്റേഷനുകളിലൂടെ ആലുവ മുതല്‍ കൊച്ചി നഗരം ചുറ്റി 27 കിലോമീറ്ററാണു മെട്രോ ഓടിയെത്തു ന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.