നീണ്ട ആറു മണിക്കൂര്‍ നേരത്തെ ശസ്ത്ര ക്രിയയ്ക്ക് ശേഷമാണ് കുഞ്ഞിന്റെ കാല് നീക്കം ചെയ്തത്. പഞ്ചാബിലെ ലുധിയാനയിലെ ഡീപ് ആശുപത്രിയിലാണ് സങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത്. ഒന്നര വയസായിരുന്നു കുഞ്ഞിന്
ലുധിയാന: മൂന്ന് കാലുകളുമായി ജനിച്ച കുഞ്ഞിന്റെ ഒരു കാല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നീണ്ട ആറു മണിക്കൂര്‍ നേരത്തെ ശസ്ത്ര ക്രിയയ്ക്ക് ശേഷമാണ് കുഞ്ഞിന്റെ കാല് നീക്കം ചെയ്തത്. പഞ്ചാബിലെ ലുധിയാനയിലെ ഡീപ് ആശുപത്രിയിലാണ് സങ്കീര്‍ണമായ ശസ്ത്രക്രി യ നടന്നത്. ഒന്നര വയസായിരുന്നു കുഞ്ഞിന്.
മൂന്ന് കാലുകളോടെയാണ് കുട്ടി ജനിച്ചത്. രണ്ട് സാധാരണ കാലുകളും ശക്തി കുറഞ്ഞ മറ്റൊരു കാലുമാണ് കുഞ്ഞിനുണ്ടായിരുന്നത്. ശക്തി കുറവായിരുന്നുവെങ്കിലും നാഡീപരമായി കാലിന് കേടുപാടുകള്‍ ഇല്ലായിരുന്നുവെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു.
പഞ്ചാബില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസാണിത്. ഡോക്ടര്‍മാരായ ആര്‍കെ കൗ ശല്‍, മുഹമ്മദ് യാമിന്‍, ആര്‍ സിംഗ്, രവീന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. തങ്ങ ളുടെ കരിയറില്‍ ചെയ്ത ഏറ്റവും ദുഷ്‌കരവും സങ്കീര്‍ണവുമായ ശസ്ത്രക്രിയയായിരുന്നു ഇതെന്നാ ണ് ഡോക്ടര്‍മാര്‍ പ്രതികരിച്ചത്.
നിലവില്‍ കുട്ടികളുടെ ഐസിയുവില്‍ നിരീക്ഷണത്തിലുള്ള കുഞ്ഞ് സുഖം പ്രാപിച്ച് വരികയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരു എന്‍ജിഒയുടെ സഹായ ത്തോടെയാണ് കുട്ടിയുടെ സര്‍ജറി കുടുംബം നടത്തിയത്. സമാനമായ ശസ്ത്രക്രിയ നേരത്തെ ഡല്‍ഹി എയിംസില്‍ രണ്ട് തവണ നടന്നിരുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.