മൂന്നാര്‍ കുണ്ടളക്ക് സമീപം പുതുക്കടിയില്‍ മണ്ണിടിച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെ ത്തി. കോഴിക്കോട് അശോകപുരം കുന്നിയില്‍കാവ് കല്ലട വീട്ടില്‍ രൂപേഷി (40)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്
ഇടുക്കി : മൂന്നാര്‍ കുണ്ടളക്ക് സമീപം പുതുക്കടിയില്‍ മണ്ണിടിച്ചിലില്‍ കാണാതായ യുവാവിന്റെ മൃത ദേഹം കണ്ടെത്തി. കോഴിക്കോട് അശോകപുരം കുന്നിയില്‍കാവ് കല്ലട വീട്ടില്‍ രൂപേഷി (40)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെയാണ് രൂപേഷ് ഉള്‍പ്പെടെ സഞ്ചരിച്ചിരുന്ന കോഴിക്കോട് വടകരയില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍ പെട്ടത്. കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായി വാഹനം കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വിനോദസഞ്ചാരികളുടെ മിനിബസ് കൊക്കയിലേക്ക് ഒഴുകി പ്പോയി. ബസില്‍ 11 പേരാണുണ്ടായിരു ന്ന ത്. വാഹനത്തിലുണ്ടായിരുന്ന രൂപേഷ് ഒഴികെയുള്ളവര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
മലവെള്ളവും കല്ലും മണ്ണും വീണ് തകര്‍ന്ന് നിന്നുപോയ വാഹനം തള്ളിനീക്കാനുള്ള ശ്രമത്തിനിടെ യാണ് രൂപേഷിനെ കാണാതായത്. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ ബ സ് 750 മീറ്റര്‍ താഴെനിന്ന് ക ണ്ടെത്തുകയായിരുന്നു. മിനി ബസ് നിശ്ശേഷം തകര്‍ന്ന നിലയിലാണ്. വടകരയില്‍നിന്ന് രണ്ട് വാഹ നത്തിലെത്തിയ സംഘം ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് അണക്കെട്ട് കാണാന്‍ വരികയായിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.