പെട്ടിമുടി ദുരന്തത്തില്‍ ബന്ധുക്കളും വീടും വസ്തുവകകളും നഷ്ടപ്പെട്ട എട്ടുപേര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് കണ്ണന്‍ദേവന്‍ കമ്പനിയാണ് ഒരു കോടി രൂപ ചെലവില്‍ വീട് നിര്‍മിച്ചുനല്‍കുന്നത്.
ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട കറുപ്പായി, സീതാലക്ഷ്മി, സരസ്വതി, മാലയമ്മാള്‍, മുരുകേശന്‍, പളനിയമ്മ, മാതാപിതാക്കള്‍ നഷ്ടപ്പെട്ട ശരണ്യ അന്ന ലക്ഷ്മി, ഹേമലതഗോപിക സഹോദരിമാര്‍ക്കുമാണ് വീടുകള്‍ നല്‍കുന്നത്.
ഞായറാഴ്ച രാവിലെ ഒമ്പതിന് ടീ കൗണ്ടി റിസോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കുറ്റിയാര്‍വാലിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം എം മണി വീടുകളുടെ താക്കോല്‍ കൈമാറും. ഡീന്‍ കുര്യാക്കോസ് എംപി, എസ് രാജേന്ദ്രന്‍ എംഎല്‍എ, കണ്ണന്‍ദേവന്‍ കമ്പനി എംഡി കെ മാത്യു എബ്രാഹം തുടങ്ങിയവര്‍ പങ്കെടുക്കും.
ഇടുക്കി രാജമലയിലെ പെട്ടിമുടിയില്‍ കഴിഞ്ഞ ആഗസ്റ്റ് 6നാണ് ഉരുള്‍ പൊട്ടലില്‍ 55 പേര്‍ മരണമടഞ്ഞത്. മണ്ണിനടിയില്‍ കുടുങ്ങിയ പതിനഞ്ചോളം പേരെ കണ്ടെത്താനായില്ല. ഇതില്‍ 10 പേര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷനിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങളാണ് തകര്‍ന്നത്
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.