Breaking News

മൂന്നാം ദിവസവും 40,000 ത്തിലധികം രോഗികള്‍; ഇന്നലെ 44,643 പേര്‍ക്ക് കോവിഡ്, വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 50 കോടിയിലേക്ക്

മൂന്നാം തരംഗം ഈ മാസം സംഭവിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് രാജ്യത്ത് കോവിഡ് രോഗിക ളുടെ എണ്ണം ഉയരുന്നത്. ഇന്നലെ 44,643 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരി ച്ചത്. 24 മണിക്കൂ റിനിടെ 464 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാ ലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ന്യൂഡല്‍ഹി : രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും 40,000 ത്തിലധികം കോവിഡ് രോഗികള്‍. മൂന്നാം തരംഗം ഈ മാസം സംഭവിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് രാജ്യത്ത് കോവിഡ് രോഗിക ളുടെ എണ്ണം ഉയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,643 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,18,56,757 ആയി ഉയര്‍ന്നു. 4,14,159 പേരാണ് ചികി ത്സയില്‍ കഴിയുന്നത്. പ്രതിദിന പോസി റ്റിവിറ്റി നിരക്ക് ഇപ്പോള്‍ 2.72 ശതമാനമാണ്. കഴിഞ്ഞ 11 ദിവ സം മുതല്‍ ഇത് മൂന്ന് ശതമാനത്തില്‍ താഴെയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 464 മരണങ്ങളും സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 24 മണിക്കൂറിനിടെ 41,096 പേര്‍ രോഗമുക്തരായി. നിലവില്‍ 4,14,159 പേരാ ണ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ചികിത്സയില്‍ ഉള്ളത്. രാജ്യത്ത് ഇതുവ രെ 3,10,15,844 പേരാണ് കോറോണ മുക്തരായത്.

കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് 47,65,33,650 പരിശോധനകള്‍ നടത്തിയതായി ഇന്ത്യന്‍ കൗണ്‍സി ല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു. ഇതില്‍ 16,40,287 ടെസ്റ്റുകളാണ് കഴി ഞ്ഞ ദിവസം നടത്തിയത്. അതേസമയം കഴിഞ്ഞ ദിവസം 57,97,808 വാക്സിന്‍ ഡോസുകള്‍ നല്‍ കി. ഈ വര്‍ഷം ആദ്യം ആരംഭിച്ച രാജ്യവ്യാപകമായ വാക്സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി ആകെ 49,53,27,595 ഡോസുകളാണ് നല്‍കിയതെ ന്നും കേന്ദ്രത്തിന്റെ കണക്കുകള്‍ പറയുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.