പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ ബിജെപി വക്താവ് നൂപൂര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ച് ഖത്തര്‍. ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരു ത്തിയാണ് പ്രതിഷേധം അറിയിച്ചത്. പരാമര്‍ശം അപലപനീയമാണ്. സംഭവത്തില്‍ നൂപുറിനെ സസ്‌പെന്‍ഡ് ചെയ്തത് സ്വാഗതം ചെയ്യുന്നുവെന്നും ഖത്തര്‍ പറഞ്ഞു
ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ ബിജെപി വക്താവ് നൂപൂര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ച് ഖത്തര്‍. ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് പ്ര തിഷേധം അറിയിച്ചത്. പരാമര്‍ശം അപലപനീയമാണ്. സംഭവത്തില്‍ നൂപുറിനെ സസ്‌പെന്‍ഡ് ചെ യ്തത് സ്വാഗതം ചെയ്യുന്നുവെന്നും ഖത്തര്‍ പറഞ്ഞു.
അതേസമയം, ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് നൂപുര്‍ ശര്‍മ പറ ഞ്ഞു. തന്റെ മതവിശ്വാസത്തെ മുറിവേല്‍പിച്ചുവെന്ന് തോന്നിയപ്പോള്‍ നടത്തിയ പരാമര്‍ശമായിരു ന്നുവെന്നും അവര്‍ പറഞ്ഞു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അത് പിന്‍വലി ക്കുന്നതായും നൂപുര്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് പി ന്നാലെയാണ് നൂപുര്‍ ശര്‍മയുടെ പ്രതികരണം.
പ്രസ്താവനയെ തുടര്‍ന്ന് നൂപുര്‍ ശര്‍മയെ ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സ സ്പെന്‍ഡ് ചെയ്തിരുന്നു. സമാന ആരോപണത്തിന് ഡല്‍ഹി മീഡിയ ഇന്‍ചാര്‍ജ് നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും പുറത്താക്കി. ബിജെപി എല്ലാ മതങ്ങളെയും ബഹുമാനിക്കു ന്നതായി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പ്രതികരിച്ചു. നൂപുറിന്റെ പരാമര്‍ശത്തെച്ചൊല്ലി കാന്‍പുരില്‍ വലിയ തോതില്‍ സംഘര്‍ഷമുണ്ടായിരുന്നു.
കാന്‍പുരില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് യുപിയില്‍ സുരക്ഷ ശക്തമാക്കി. കാന്‍പുര്‍ സം ഘര്‍ഷ ത്തിലെ മുഖ്യപ്രതി ഹായത്ത് ജാഫര്‍ ഹഷ്മി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റിലായി. ഇവര്‍ മൗലാന അലി ജൗഹര്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. പ്രതിക ളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
ഒരു ടി വി ചര്‍ച്ചക്കിടെയാണ് പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താവ് നൂപുര്‍ ശര്‍മ വി വാദ പരാമര്‍ശം നടത്തിയത്. ഡല്‍ഹി ബിജെപി മീഡിയ ഇന്‍ ചാര്‍ ജ് നവീന്‍ കുമര്‍ ജിന്‍ഡാല്‍ ട്വിറ്ററിലു മാണ് വിവാദ പരാമര്‍ശം നടത്തിയത്. ഗ്യാന്‍വ്യാപി പള്ളി പ്രശ്നത്തിന്റെ പശ്ചാത്തലത്തിലാ യിരുന്നു ഇവ. നൂപുറിനെതിരെ മഹാരാഷ്ട്ര പൊലീസ് എഫ്െഎആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.