മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസാ യിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാ യിരുന്നു അന്ത്യം
കൊച്ചി : മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായി രുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അ ന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. രോഗമുക്തനായ അദ്ദേഹത്തെ വാര്‍ദ്ധക്യ സ ഹാജമായ അസുഖങ്ങ ള്‍ അലട്ടിയിരുന്നു.
മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ദേശീ യ കൗണ്‍സില്‍ അംഗം, കൊല്ലം ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്ര ട്ടറി, വടക്കേവിള ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ്, അംഗം, ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
കൊല്ലം സ്വദേശിയായ യൂനുസ് കുഞ്ഞ് 1991ല്‍ മലപ്പുറത്ത് നിന്നാണ് നിയമസഭയില്‍ എത്തിയത്. ഇരവി പുരത്തും പുനലൂരും മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായിരു ന്നു. പ്രഫഷണല്‍ കോളജുകളടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ്.
മൃതദേഹം രാവിലെ 10 മുതല്‍ പള്ളിമുക്ക് യൂനുസ് കോളജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് നാല് മണിക്ക് കൊല്ലൂര്‍വിള ജുമാ മസ്ജിദില്‍ ഖബറടക്കും. ഭാര്യ: ദാരീഫ ബീവി. നാല് ആണ്‍മക്കളും, മൂന്ന് പെണ്‍മക്കളുമുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.