Breaking News

മുല്ലപ്പെരിയാറിലെ മൂന്ന് ഷട്ടറുകള്‍കൂടി തുറന്നു; 1299 ഘനയടി വെള്ളം പുറത്തേക്ക്,പെരിയാറില്‍ ജലനിരപ്പ് ഇനിയും ഉയരും

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പു താഴ്ത്തുന്നതിന് സ്പില്‍വേയുടെ മൂന്നു ഷട്ടറുകള്‍ കൂടി തുറക്കാന്‍ തമിഴ്നാട് തീരുമാനിച്ചു. നിലവില്‍ തുറന്നിട്ടുള്ള മൂന്നു ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി യിട്ടും ജലനിരപ്പ് പ്രതീക്ഷിച്ച അളവില്‍ താഴാത്ത സാഹചര്യത്തിലാണ് തീരുമാനം.

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ മൂന്നു ഷട്ടറുകള്‍ കൂടി തുറന്നു. നിലവില്‍ തുറന്നിട്ടുള്ള മൂന്നു ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് പ്രതീക്ഷിച്ച അളവില്‍ താഴാത്ത സാഹചര്യത്തിലാണ് തീരുമാനം. 1,5,6 ഷട്ടറുകള്‍ നാലു മണിക്കാണ് ഉയര്‍ത്തുക. ഇതോടെ ആകെ തുറന്ന ഷട്ടറുകളുടെ എണ്ണം ആറാവും. 1299 ഘനയടി വെള്ളം ഒഴുക്കിക്കളയാനാണ് തമിഴ്നാട് തീരുമാനിച്ചിട്ടുള്ളത്. ഇതോടെ പെരിയാറില്‍ ജലനിരപ്പ് ഇനിയും ഉയരും.

ആറു ഷട്ടറുകളില്‍ക്കൂടി 2,974 ഘനയടി വെള്ളം പുറത്തേക്ക് ഒഴുകും. പെരിയാര്‍ നദിയുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍ക രുതല്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ പരി ഭ്രാന്തരാകേണ്ടതില്ലെന്നും ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. നേരത്തെ മുല്ലപ്പെരിയാര്‍ തുറന്നതിനെ തുട ര്‍ന്ന്, പെരിയാറില്‍ ജലനിരപ്പ് ഒന്നരയടി ഉയര്‍ന്നിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വൈകീട്ട് ഉന്നതതലയോഗം ചേരും.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.