മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ വാദം ദുര്‍ബലമാക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.ബേബി ഡാം ശക്തിപ്പെടുത്താന്‍ അനുവാദം നല്‍കിയാല്‍ മുല്ലപ്പെരിയാര്‍ ഡാമിലെ വെ ള്ളം 152 അടിയായി ഉയര്‍ത്തേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
ഇടുക്കി:മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിയ്ക്കാന്‍ തമിഴ്നാടിന് അനു മതി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ .മരംമുറിയെ കുറിച്ച് അറിഞ്ഞില്ല എന്ന് പറഞ്ഞ് വനംമന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും വിലപിക്കുക യാണ്. അതിനേക്കാള്‍ ഗൗരവം ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനമാണെന്നും സതീശന്‍ മാധ്യമ ങ്ങളോട് പറഞ്ഞു.
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ വാദം ദുര്‍ബലമാക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.ബേബി ഡാം ശക്തിപ്പെടുത്താന്‍ അനുവാദം നല്‍കിയാല്‍ മുല്ലപ്പെരിയാര്‍ ഡാമിലെ വെ ള്ളം 152 അടിയായി ഉയര്‍ത്തേണ്ടി വരും. പുതിയ ഡാം വേണമെന്ന സംസ്ഥാനത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യം ദുര്‍ബലമാകാനും ഇത് കാരണമാകും.ഇതോടെ സുപ്രീംകോടതിയില്‍ കേസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടും. കേസില്‍ സംസ്ഥാനത്തിന്റെ വാദം ദുര്‍ബലമാക്കാന്‍ ഇടയാക്കുമെന്ന് കരുതുന്ന ഇത്തരം വീഴ്ചകളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിന്റെ അറിവോടെയാണ് മരംമുറിക്കാനു ള്ള ഉത്തരവ് ഇറക്കിയത്.ആഭ്യന്തര വകുപ്പിന്റെ സെക്രട്ടറി തന്നെയാ ണ് ജലവിഭവ വകുപ്പ് അഢീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനവും വഹിക്കുന്നത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറയുന്ന ത് അംഗീകരിക്കാന്‍ സാധിക്കില്ല.അന്തര്‍സംസ്ഥാന പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെ വകുപ്പില്‍പ്പെട്ടതാണ്. മരംമുറിയുമായി ബന്ധപ്പെട്ട മൂന്ന് യോഗങ്ങളിലും സംബന്ധിച്ചത് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. എന്നിട്ടും സര്‍ക്കാര്‍ മരംമുറി അറിഞ്ഞിട്ടില്ല എന്നാണ് പറയുന്നത്. തന്റെ വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞില്ല എന്ന് പറയുന്ന മന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും സതീശന്‍ ആവര്‍ത്തിച്ചു.
2018 ല്‍ ഡാം മാനേജ്മെന്റില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും വിഡി സതീശന്‍ പറ ഞ്ഞു.സിഐജിയുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ ഡാം മാ നേജ്മെന്റില്‍ വീഴ്ചപറ്റിയെന്ന് സര്‍ ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ നിയമസഭയ്ക്ക്കത്തും പുറത്തും സര്‍ക്കാര്‍ ഇത് സമ്മതിക്കുന്നില്ല. ഇത് വ ലിയ വിരോധാഭാസമാണെന്നും റിസര്‍വോയര്‍ കേന്ദ്രീകരിച്ചുള്ള ഏകോപനമില്ലാതെയാണ് അണക്കെ ട്ടുകള്‍ തുറന്നതെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.