Breaking News

മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തണം; മരംമുറിക്കലിന് അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയില്‍

മുല്ലപ്പെരിയാറില്‍ ബേബി ഡാമിനടുത്തെ മരം മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചു. 15 മരങ്ങള്‍ മുറിക്കാനുള്ള അനുമതിയാണ് തേടിയത്. വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തുന്നതിന് സമീപത്തെ മരം മുറിക്കാന്‍ അനുമതി തേടി തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു. 15 മരങ്ങള്‍ മുറിക്കാനുള്ള അനുമതിയാണ് തേടിയത്. വ ള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യം. മരം മുറിക്കുന്നതിനു നല്‍കിയ അനുമ തി കേരളം റദ്ദാക്കിയത് കോടതിയലക്ഷ്യമാണെന്ന് തമിഴ്നാട് ഹര്‍ജിയില്‍ പറയുന്നു. അണക്കെട്ടു ബല പ്പെടുത്തുന്നതിനുള്ള തടസ്സങ്ങള്‍ നീക്കണമെന്ന കേരളത്തിനു നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയിലെ ആവശ്യം.

മരം മുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് കേരളം നവംബര്‍ 6ന് ഇറക്കിയിരുന്നു.എന്നാല്‍ ഉത്തരവ് വിവാദമായി.ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യം നടക്കില്ല, കേരളത്തിന് താത്പര്യത്തിന് എതിരാണ് ഉത്തരവ് എന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നു.ഇതോടെ നവംബര്‍ 8ന് ഉത്തരവ് പിന്‍വലിച്ചു. കേരളത്തിന്റെ നിലപാട് കോടതിയലക്ഷ്യമാണെന്നും മരംമുറിക്കാന്‍ അനുമതി നല്‍കണമെന്ന് കേരളത്തിന് നിര്‍ദേശം നല്‍കണമെന്നുമാണ് തമിഴ്‌നാട് സുപ്രീംകോടതിയി ല്‍ ഉന്നയിക്കുന്ന ആവശ്യം

രാഷ്ട്രീയ വിവാദം ഉയര്‍ന്നതോടെയാണ് കേരളം അനുമതി റദ്ദാക്കിയത്. ഈ സാഹചര്യത്തിലാണ് തമി ഴ്നാട് കോടതിയെ സമീപിച്ചത്. മരം മുറിക്കുന്നതിനുള്ള കേരളം നല്‍കിയ അനുമതി പുനസ്ഥാപിക്കണ മെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വള്ളക്കടവ് റോഡ് അറ്റകുറ്റപ്പണി നടത്താന്‍ അനുവദിക്കണമെ ന്നും ആവശ്യമുണ്ട്. ബേബിഡാം പരിസരത്തെ 15 മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനു സംസ്ഥാന വനം വകുപ്പ് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് പുറപ്പെടുവിച്ച ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഇതാണ് പിന്നീട് റദ്ദാക്കാന്‍ തീരുമാനിച്ചത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.