സ്‌ത്രീവിരുദ്ധതയാണ് കെപിസിസി പ്രസിഡ ന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുഖമുദ്രകളിലൊന്ന്. ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ക്കെതിരെ തരംതാണ പ്രയോഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ നേരത്തെ തന്നെ അദ്ദേഹം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ മുല്ലപ്പള്ളിയുടെ സ്‌ത്രീവിരുദ്ധത എത്രത്തോള മെന്നും അത് അദ്ദേഹത്തിന്റെ മുഖമുദ്ര തന്നെയാണെന്നും വെളിപ്പെടുത്തുന്ന പ്രസ്‌താവനയാണ് നടത്തിയിരിക്കുന്നത്.
സോളാര്‍ കേസിലെ സാക്ഷി സരിതയെ മുന്‍നിര്‍ത്തി യുഡിഎഫിനെതിരെ എല്‍ഡിഎഫ് നിലപാട് ശക്തിപ്പെടുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രസ്‌താവനകളാണ് മുല്ലപ്പള്ളിയുടെ സ്‌ത്രീവിരുദ്ധത എത്രത്തോളമെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കിയത്. സരിതയെ അഭിസാരികയെന്ന് വിശേഷിപ്പിച്ച മുല്ലപ്പള്ളി ആത്മാഭിമാനമുള്ള ഒരു സ്‌ത്രീ ബലാത്സംഗത്തിന് വിധേയമായാല്‍ ഒന്നുകില്‍ മരിക്കുമെന്നാണ് പ്രസ്‌താവിച്ചത്. പീഡനങ്ങള്‍ക്ക് വിധേയമാകുന്ന സ്‌ത്രീകള്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നതാണ് തന്റെ നിലപാടെന്ന് വ്യക്തമാക്കുന്നതാണ് മുല്ലപ്പള്ളിയുടെ ഈ വാക്കുകള്‍. പീഡനത്ത് ഇരയാകുന്ന സ്‌ത്രീകളെ മാത്രമല്ല, മുഴുവന്‍ സ്‌ത്രീകളെയും അപമാനിക്കുന്ന നീചമായ പ്രസ്‌താവനയാണ് അദ്ദേഹം നടത്തിയത്.
ഈ അതിരുകടന്ന സ്‌ത്രീവിരുദ്ധ പരാമര്‍ശം തന്റെ പ്രസംഗത്തിനിടെ ആവര്‍ത്തിച്ച മുല്ലപ്പള്ളി ഇതേ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞത് തീര്‍ത്തും വിചിത്രമാണ്. അല്‍പ്പ സമയം മുമ്പ് പറഞ്ഞത് പോലും മറന്നുപോകുന്ന ഒരാള്‍ എങ്ങനെയാണ് ശരശയ്യയിൽ കിടക്കുന്ന കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയുടെ അധ്യക്ഷനായിരിക്കാന്‍ യോഗ്യനാകുന്നത്? മൈക്കിന് മുമ്പില്‍ വായില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയുന്ന ഈ നേതാവ് കോണ്‍ഗ്രസിന് തന്നെ അപമാനമാണെന്ന് പറയേണ്ടിയിരിക്കുന്നു. ആ പാര്‍ട്ടിയെ തന്നെയാണ് അദ്ദേഹം ഇത്തരം പ്രസ്‌താവനകളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ പ്രസ്‌താവനയിലെ സ്‌ത്രീവിരുദ്ധത ചൂണ്ടികാട്ടിയപ്പോള്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും വാ വിട്ട വാക്ക് മുല്ലപ്പള്ളിയുടെ പ്രതിച്ഛായയെ ഇടിച്ചുതാഴ്‌ത്തുകയാണ് ചെയ്‌തത്. നേരത്തെ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ നിന്ദാ സൂചകമായ വാക്കുകള്‍ അദ്ദേഹം പ്രയോഗിച്ചിരുന്നു. കോവിഡ് റാണി, നിപ്പ രാജകുമാരി, റോക്ക് സ്റ്റാര്‍ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ച് പലപ്പോഴായി ശൈലജ ടീച്ചറെ അപഹസിക്കാന്‍ മുല്ലപ്പള്ളി ശ്രമിച്ചിരുന്നു.
മുല്ലപ്പള്ളി അഭിസാരികയെന്ന് വിശേഷിപ്പിച്ച സരിതയുമായി ബന്ധം സ്ഥാപിച്ചവരാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ പല മുതിർന്ന നേതാക്കളുമെന്ന കാര്യമെങ്കിലും പ്രസംഗത്തിനിടെ അദ്ദേഹം ഓര്‍ക്കണമായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പതനത്തിന് വഴിവെച്ച സോളാര്‍ കേസ് വിവാദം എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കുള്ള പരിചയായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിലെ അമര്‍ഷമാണ് കെപിസിസി പ്രസിഡന്റിനെ വാക്കുകള്‍ കൊണ്ടുള്ള അഭിസാരത്തിന് പ്രേരിപ്പിച്ചത്.
മുല്ലപ്പള്ളി രാമചന്ദ്രനെ പോലെ നിരുത്തരവാദപരമായും അപക്വമായും സംസാരിക്കുന്ന ഒരു നേതാവ് കെപിസിസി പ്രസിഡന്റ് ആയി തുടരുന്നത് ആ പാര്‍ട്ടിക്ക് എന്ത് ഗുണമാണ് ചെയ്യുകയെന്ന് ഒരു വനിത അധ്യക്ഷ യായിരിക്കുന്ന കോണ്‍ഗ്രസ് ദേശീയനേതൃത്വം ആലോചിക്കേണ്ടതാണ്. അങ്ങേയറ്റത്തെ സ്‌ത്രീവിരുദ്ധത പ്രകടിപ്പിക്കുകയും അത് മറന്നുപോയതായി നടിക്കുകയുമൊക്കെ ചെയ്യുന്ന ഒരു നേതാവ് കോണ്‍ഗ്രസിന്റെ നിലവാരം ഇടിച്ചുതാഴ്‌ത്തുന്നതിന് മാത്രമേ ഉപകരിക്കൂ.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.