കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധതനായതോടെ കസേര ലക്ഷ്യമാക്കി ചരട് വലിയും കോണ്‍ഗ്രസില്‍ സജീവമായി
തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെ രാജിസന്നദ്ധത അംഗീകരിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പുതിയ പി സി സി അദ്ധ്യക്ഷന്‍ വരുന്നത് വരെ തുടരാന്‍ ഹൈക്കമാ ന്‍ഡ് അദ്ദേഹത്തിന് നിര്‍ദേശം നല്‍കി. മുല്ലപ്പളളി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ കസേര ല ക്ഷ്യമാക്കി ചരട് വലിയും കോണ്‍ഗ്രസില്‍ സജീവമായി.
കെ.സുധാകരന്റെ പേര് ഹൈക്കമാന്‍ഡിന്റെ സജീവ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തെ തുടര്‍ന്നാണ് കെ പി സി സി പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയി ച്ചത്.
അദ്ധ്യക്ഷസ്ഥാനത്തേക്ക് മറ്റ് ചില പേരുകളും ഹൈക്കമാന്‍ഡിന്റെ പരിണനയിലുളളതായാണ് വിവ രം. കൊടിക്കുന്നില്‍ സുരേഷ്, കെ വി തോമസ് തുടങ്ങിയവര്‍ സ്വന്തം നിലയ്ക്കും അദ്ധ്യക്ഷ സ്ഥാന ത്തേക്ക് ചരടു വലിക്കുന്നുണ്ട്. ബെന്നി ബഹന്നാന്റെ പേരാണ് എ ഗ്രൂപ്പ് പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്.
കെ പി സി സി പ്രസിഡന്റ് സംബന്ധിച്ച തീരുമാനത്തില്‍ താന്‍ ഇടപെടില്ലെന്ന നിലപാടിലാണ് ചെന്നിത്തല. മുതിര്‍ന്നനേതാക്കളില്‍നിന്നകന്ന് എ, ഐ ഗ്രൂപ്പുകളിലെ പുതുതലമുറയുടെ കൂട്ടാ യ്മയും കോണ്‍ഗ്രസില്‍ രൂപപ്പെടുന്നുണ്ട്. വി ഡി സതീശനോട് ഇവര്‍ അനുഭാവം പുലര്‍ത്തുന്നു.
ഗ്രൂപ്പ് താത്പര്യങ്ങള്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നാണ് രാഹുല്‍ഗാന്ധിയുടെ നിലപാട്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിസന്നദ്ധത അറിയച്ചതിന് പിന്നാലെ അദ്ദേഹത്തിന് പ്രതിരോധം തീര്‍ത്ത് രമേശ് ചെന്നിത്തല ഇന്നലെ രാത്രിയോടെ രംഗത്തെത്തിിരുന്നു. തോല്‍വിയുടെ പേരില്‍ മുല്ലപ്പള്ളി യെ വേട്ടയാടുകയാണെന്നും മുല്ലപ്പള്ളിയെക്കാള്‍ തനിക്കും ഉമ്മന്‍ചാണ്ടിക്കും തോല്‍വിയില്‍ ഉത്ത രവാദിത്തമുണ്ടെന്നുമായിരുന്നു ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.