‘മുല്ലപെരിയാർ ജല ബോംബ് ‘:ഡീകമ്മീഷന്‍ ചെയ്യണം ഡീന്‍ കുര്യാക്കോസ് എം പി
ഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണം എന്ന് ഡീന്‍ കുര്യാക്കോസ് എം പി. ഇക്കാര്യം ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവന്‍ അപകടത്തിലാണ്. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്ന് ഡീന്‍ വ്യക്തമാക്കി.പുതിയ ഡാം വേണമെന്നാണ് ആവശ്യം എന്നും ഡീന്‍ കുര്യാക്കോസ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘130 വര്‍ഷം പഴക്കമുള്ള ഡാമാണിത്. പിന്നെ എങ്ങനെ അതിന്റെ സുരക്ഷ സംബന്ധിച്ച് കുഴപ്പമില്ലെന്ന് പറയാന്‍ കഴിയും?’, ഡീന്‍ കുര്യാക്കോസ് ചോദിച്ചു. പുതിയ ഡാം പുതിയ കരാര്‍ എന്നതായിരുന്നു കേരളം മുന്നോട്ട് വെച്ചിരുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തമിഴ്‌നാടിന് ആവശ്യത്തിന് ജലം നല്‍കണമെന്ന നിലപാടാണ് കേരളത്തിനുള്ളത്. ഇക്കാര്യം നിയമസഭയില്‍ പാസാക്കിയതാണ് എന്നും എന്നാല്‍ വിഷയത്തില്‍ ഇടപെടാതെ കേന്ദ്രം കൈയും കെട്ടി നില്‍ക്കുകയാണ് എന്നും എം പി കുറ്റപ്പെടുത്തി. തമിഴ്‌നാടിനെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ ഡാം നിര്‍മിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ വിളിച്ച് കേന്ദ്രം ചര്‍ച്ച നടത്തണം.എം കെ. സ്റ്റാലിനുമായി സംസാരിക്കുമെന്ന് പിണറായി വിജയന്‍ പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും അത് നടക്കുന്നില്ല എന്നും ഡീന്‍ കുറ്റപ്പെടുത്തി. നേരത്തെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാന്‍ എം പി കഴിഞ്ഞ ദിവസം രാജ്യസഭയിലും ആവശ്യപ്പെട്ടിരുന്നു. അതിനിടെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണം എന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി ഇന്നലെ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
പെരിയാര്‍വാലി പ്രൊട്ടക്ഷന്‍ മൂവ്‌മെന്റിന്റെ ഏകോപനത്തില്‍ വിവിധ സംഘടനകള്‍ പങ്കെടുത്ത പ്രകടനം പാലം ജങ്ഷനില്‍ തുടങ്ങി ടൗണ്‍ ചുറ്റി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമാപിച്ചു. ഡി സി സി. ജന.സെക്രട്ടറി അഡ്വ. അരുണ്‍ പൊടിപാറ യോഗം ഉദ്ഘാടനം ചെയ്തു. പെരിയാര്‍വാലി പ്രൊട്ടക്ഷന്‍ മൂവ്‌മെന്റ് ചെയര്‍മാന്‍ അഡ്വ. സ്റ്റീഫന്‍ ഐസക് അധ്യക്ഷത വഹിച്ചു.കാലാവസ്ഥാ വ്യതിയാനവും അതിതീവ്രമായ മഴ മുന്നറിയിപ്പും പരിഗണിച്ച് അടിയന്തരമായി ഡാം ഡീ കമ്മിഷന്‍ ചെയ്യണമെന്ന് പ്രതിഷേധ യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണുംവരെ പ്രക്ഷോഭം തുടരാനും, ഓഗസ്റ്റ് 11-ന് വിപുലമായ കണ്‍വന്‍ഷന്‍ നടത്താനും സംയുക്ത സമരസമിതി തീരുമാനിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.