ഹോട്ടലിലേക്കു വിളിച്ചു വരുത്തി നഗ്‌നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമത്തെ സിദ്ദി ഖ് എതിര്‍ത്തപ്പോള്‍ പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് മേധാവി പറഞ്ഞു. ചെന്നൈയില്‍ വച്ചു പിടികൂടിയ ഷിബിലിയെയും ഫര്‍ഹാനെയെയും തിരൂ രില്‍ എത്തിച്ചു വിശദമായ ചോദ്യം ചെയ്യലിലാണ് വിവരങ്ങള്‍ ലഭിച്ചത്
കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ ലോഡ്ജില്‍ കൊലപ്പെടുത്തിയ സംഭവത്തിന് പി ന്നില്‍ ഹണിട്രാപ്പ് ശ്രമത്തിനിടെയെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ്. ഹോട്ടലിലേക്കു വിളിച്ചു വരുത്തി നഗ്‌നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമത്തെ സിദ്ദിഖ് എതിര്‍ത്തപ്പോള്‍ പ്രതികള്‍ കൊലപ്പെടുത്തുകയായിരു ന്നെന്ന് പൊലീസ് മേധാവി പറഞ്ഞു. ചെന്നൈയില്‍ വച്ചു പിടികൂടിയ ഷിബി ലിയെയും ഫര്‍ഹാനെയെയും തിരൂരില്‍ എത്തിച്ചു വിശദമായ ചോദ്യം ചെയ്യലിലാണ് വിവരങ്ങള്‍ ലഭിച്ച ത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
പ്രതികളായ പാലക്കാട് വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടില്‍ മുഹമ്മദ് ഷിബിലി, സുഹൃത്ത് ഒറ്റപ്പാലം ചളവറ കൊറ്റോടി വീട്ടില്‍ ഖദീജത്ത് ഫര്‍ഹാന, ഫര്‍ഹാനയുടെ സുഹൃ ത്തും നാട്ടുകാരനുമായ ആഷിക് എന്നി വര്‍ ഒത്തൊരുമിച്ച് തന്ത്രം മെനയുകയായിരുന്നു. ഹോട്ടലിലേക്കു വിളിച്ചു വരുത്തി സിദ്ദിഖിന്റെ നഗ്‌ന ഫോട്ടോ എടുക്കുകയായിരുന്നു പദ്ധതി. ഫോട്ടോ എടുക്കുന്നതിനെ സിദ്ദിഖ് എതിര്‍ത്തപ്പോള്‍ കയ്യില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു.
ഹോട്ടല്‍ മുറിയിലെത്തിയ സിദ്ദീഖ് തന്നെ കുടുക്കാനാണ് സംഘം ഉദേശിച്ചിരിക്കുന്നതെന്ന് മനസിലാക്കി യ ഇയാള്‍ ചെറുത്ത് നില്‍പ്പ് നടത്തി. ഇതിനിടെ ഷിബിലി ചുറ്റികൊ ണ്ട് സിദ്ദീഖിന്റെ തലയ്ക്കും നെഞ്ചത്തും ഇടിച്ചു. ബോധംകെട്ട് നിലത്തുവീണ സിദ്ദീഖിനെ നെഞ്ചത്തും വയറ്റിലും കൂട്ടുപ്രതികള്‍ അടിക്കുകയും ചവിട്ടുകയതും ചെയ്തു. ഇതിനിടെ സിദ്ദീഖ് കൊല്ലപ്പെട്ടു. ഫര്‍ഹാനയാണ് ബാഗില്‍ ചുറ്റിക കരുതിയിരുന്ന ത്. സിദ്ദിഖ് എതിര്‍പ്പു പ്രകടിപ്പിച്ചാല്‍ നേരിടാനായിരുന്നു ഇത്. ഇതുകൊണ്ട് ഷിബിലി അടിക്കുകയായി രുന്നു. ആഷിക്ക് സിദ്ദിഖിന്റെ വാരിയെല്ലുകള്‍ ചവിട്ടിയൊടിച്ചു. മൂന്നു പേരും കൂടി സിദ്ദിഖിനെ ആക്രമി ക്കുകയായിരുന്നു. ഷിബിലി കയ്യില്‍ കത്തി കരുതിയിരുന്നെന്നും പൊലീസ് മേധാവി പറഞ്ഞു.
സിദ്ദിഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസയില്‍ വച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ട്രോളിബാഗില്‍ അട്ടപ്പാടി ചുരം വളവില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ മാസം 18നാണു സിദ്ദീഖിനെ കാണാതായത്. ഹോട്ടലില്‍ രണ്ടാഴ്ചയായി ജോലി ചെയ്തിരുന്ന ഷിബിലി യെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ അന്ന് പിരിച്ചു വിട്ടിരുന്നു. തുടര്‍ന്നു സ്വന്തം കാറില്‍ പുറത്തു പോയ സിദ്ദീഖ് പിന്നീടു തിരിച്ചെത്തിയില്ല. ഫോണ്‍ സ്വിച്ചോഫ് ആയിരുന്നു. എന്നാല്‍, ബാങ്ക് അക്കൗണ്ടില്‍ നിന്ന് ആരോ എടിഎം വഴി പല തവണ പണം പിന്‍വലിച്ചതായി മകനു സന്ദേശം ലഭിച്ചു. അതുമായി ബന്ധ പ്പെട്ടു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പാലക്കാട്ടു നിന്ന് ആഷിഖ് പിടിയിലായി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.