മുരിങ്ങൂര്‍ പീഡനവുമായി ബന്ധപ്പെട്ട കേസില്‍ ഒളിമ്പ്യന്‍ മയൂഖാ ജോണിക്കെതിരെ രജി സ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി. അന്വേഷണം സ്റ്റേ ചെയ്യ ണമെന്ന മയൂഖയുടെ ആവശ്യം കോടതി തള്ളി
കൊച്ചി: മുരിങ്ങൂര്‍ പീഡനവുമായി ബന്ധപ്പെട്ട കേസില്‍ ഒളിമ്പ്യന്‍ മയൂഖാ ജോണിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി. അ ന്വേഷണം സ്റ്റേ ചെയ്യണമെന്ന മയൂഖ യുടെ ആവശ്യം കോടതി തള്ളി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മയൂഖ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് കെ.ഹരിപാല്‍ പരിഗ ണിച്ചത്.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണന്നും രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.ഹര്‍ജിക്കാരി ഒളിമ്പ്യനാണെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതും കേസും തമ്മില്‍ എന്താണ് ബന്ധമെന്ന് കോടതി ആരാഞ്ഞു.പീഡനക്കേസിലെ പ്രതിയും മുന്‍ വൈദികനുമായ സി സി ജോണ്‍സന്റെ സുഹൃത്ത് സാബു സെബാസ്റ്റ്യന്റെ പരാതിയിലാണ് മയൂഖക്കെതിരെ പൊലീസ് കേസെടു ത്തിട്ടുള്ളത്. ജോണ്‍സണെ കേസില്‍ കുടുക്കാന്‍ മയൂഖ ശ്രമിച്ചെന്നാണ് പരാതിയിലെ ആരോപണം.
വ്യാജരേഖ ചമക്കല്‍,ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് മയൂഖക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. ഇരക്ക് പിന്തുണ നല്‍കുന്ന തന്നെ പിന്തിരിപ്പിക്കാനാണ് പരാതിയും കേസുമെന്നാണ് മയൂഖയുടെ ആരോ പണം.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.