മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരു തരമെന്ന് കുടുംബം. ഇസ്ലാമാബാദിലെ ആശുപത്രിയില്‍ ഐസിയു പരിചരണത്തി ലാണ് അദ്ദേഹമിപ്പോള്‍. വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലല്ല മുഷറഫ് ഉള്ളതെന്നും കുടുംബം വ്യക്തമാക്കി.
ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരു തരമെന്ന് കുടുംബം. ഇസ്ലാമാബാദിലെ ആശുപത്രിയില്‍ ഐസിയു പരിചരണത്തിലാണ് അദ്ദേഹ മിപ്പോള്‍. വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലല്ല മുഷറഫ് ഉള്ളതെന്നും കുടുംബം വ്യക്തമാക്കി. അതിനിടെ, മു ഷറഫ് മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് കുടുംബം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
മുഷറഫിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ ആന്തരിക അ വയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചുവെന്നും സുഖം പ്രാപിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തി ലൂടെയാണ് അദ്ദേഹം കടന്നുപോകുന്നതെന്നും മുഷറഫിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ കുടുംബം വ്യ ക്തമാക്കി.
പാക് സൈനിക മേധാവിയായിരുന്നു പര്‍വേസ്മുഷറഫ്. 1999 ഒക്ടോബര്‍ 12നു പാകിസ്ഥാന്‍ പ്രധാന മന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടി ച്ചെടുത്തു. 2008 ഓഗസ്റ്റ് എട്ടി നാണ് അ ദ്ദേഹം രാജ്യത്തെ അധികാരം ഒഴിഞ്ഞത്. പിന്നീട് വിദേശത്തേക്ക് പോവുകയായിരു ന്നു. നാല് വര്‍ഷം വിദേശത്ത് താമസിച്ച മുഷറഫ് 2013 മാര്‍ച്ച് മാസത്തില്‍ പാകിസ്ഥാനിലേക്ക് തിരിച്ചെ ത്തി. പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നു ശ്രമമെങ്കിലും രണ്ട് മണ്ഡലങ്ങളില്‍ സമര്‍പ്പിച്ച പത്രികകളും തള്ളപ്പെട്ടതോടെ ഈ നീക്കം ഫലം കണ്ടില്ല.
പിന്നീട് മുഷറഫിനെതിരെ പാകിസ്ഥാന്‍ ഭരണകൂടം നിലപാട് കടുപ്പിച്ചു. 2007 ല്‍ പാകിസ്ഥാനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഘട്ടത്തില്‍ ജഡ്ജിമാരെ തടവില്‍ പാര്‍പ്പി ച്ചെന്ന കുറ്റത്തില്‍ 2013 ഏപ്രില്‍ മാസത്തില്‍ ഇദ്ദേഹത്തെ പാകിസ്ഥാനില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു. ഈ ഫാം ഹൗസും വീ ടും പിന്നീട് പൊലീസ് സബ് ജയിലായി പ്രഖ്യാപിക്കു ക യും ചെയ്തിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.