Home

മുന്‍ ചീഫ് സെക്രട്ടറി സിപി നായര്‍ അന്തരിച്ചു

സംസ്‌ക്കാരം ശനിയാഴ്ച തൈക്കാട് ശാന്തകവാടത്തില്‍ നടക്കും. ഭരണപരിഷ്‌കാര കമ്മീ ഷന്‍ അംഗമായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറായും സേവനം അനുഷ്ഠി ച്ചിട്ടുണ്ട്

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സിപി നായര്‍ അന്തരിച്ചു.81 വയസ്സായിരുന്നു. രാവിലെ കവടിയാര്‍ കുറവന്‍ കോണത്തെ വസതിയില്‍ കുഴഞ്ഞുവീഴുകയാ യിരുന്നു. സംസ്‌ക്കാരം ശനിയാഴ്ച തൈക്കാട് ശാന്തകവാടത്തില്‍ നടക്കും. ഭരണപരിഷ്‌കാര കമ്മീ ഷന്‍ അംഗമായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1940 ഏപ്രില്‍ 25ന് മാവേലിക്കരയില്‍ നാടകകൃത്ത് എന്‍ പി ചെല്ലപ്പന്‍ നായരുടെ മകനായി ജനി ച്ചു.മാവേലിക്കരയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ എം എ ഒന്നാം റാങ്കോ ടെ പാസ്സായി.മൂന്നുവര്‍ഷം കോളേജ് അദ്ധ്യാപനം.1962-ഇല്‍ ഐഎഎസ് നേടി. സബ് കലക്ടര്‍, തി രുവനന്തപുരം ജില്ലാ കലക്ടര്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍, കൊച്ചി തുറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെ യര്‍മാന്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയ പദ വികള്‍ വഹിച്ചു.കെഇആര്‍ പരിഷ്‌ക്കരണം അടക്കം ഭരണപരിഷ്‌ക്കാര മേഖലകളില്‍ നിരവധി സം ഭാവനകള്‍ നല്‍കി.1998 ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു.

ഹാസ്യസാഹിത്യത്തിനുള്ള 1994 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഇദ്ദേഹത്തിന്റെ ഇരു കാലിമൂട്ടകള്‍ എന്ന പുസ്തകത്തിനായിരുന്നു.നര്‍മ്മം തുളുമ്പുന്ന നിരവധി ലേഖനങ്ങള്‍ സിപി നായ ര്‍ എഴുതിയിട്ടുണ്ട്. തകില്‍, മിസ്റ്റര്‍ നമ്പ്യാരുടെ വീട്, ലങ്കയില്‍ ഒരു മാരുതി,ചിരി ദീര്‍ ഘായുസ്സിന്, പൂവാലന്മാര്‍ ഇല്ലാതാകുന്നത്, ഉഗാണ്ടാമലയാളം, ഇരുകാലിമൂട്ടകള്‍, കുഞ്ഞൂഞ്ഞമ്മ അഥവാ കു ഞ്ഞമ്മ, പുഞ്ചിരി, പൊട്ടിച്ചിരി, സംപൂജ്യനായ അദ്ധ്യക്ഷന്‍, തൊഴില്‍വകുപ്പും എലിയും, നേര്, ഒന്നാംസാക്ഷി ഞാന്‍ തന്നെ, എന്ദരോ മഹാനുഭാവുലു: എന്റെ ഐ എ എസ് ദിനങ്ങള്‍ (2012), ആത്മകഥ എന്നിവയാണ് പ്രധാന കൃതികള്‍.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.