മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടത്തുന്ന സര്‍വേ യ്ക്കെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) ഹൈക്കോടതിയില്‍. അശാ സ്ത്രീയ സാംപിള്‍ സര്‍വേയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെ ക്രട്ടറി ജീ സുകുമാരന്‍ നായര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു
കൊച്ചി: മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടത്തുന്ന സര്‍വേയ്ക്കെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) ഹൈക്കോട തിയില്‍.അശാസ്ത്രീയ സാംപിള്‍ സര്‍വേയാ ണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജീ സുകുമാരന്‍ നായര്‍ നല്‍കിയ ഹര്‍ ജിയില്‍ പറയുന്നു. സര്‍വേ സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
മുന്നാക്കക്കാരിലെ യഥാര്‍ഥ പിന്നാക്കക്കാരെ കണ്ടെത്താന്‍ സാംപിള്‍ സര്‍വേ ഫലപ്രദമല്ലെന്നാണ് ഹര്‍ജി യില്‍ പറയുന്നത്.യഥാര്‍ഥ പിന്നാക്കക്കാര്‍ക്ക് അര്‍ഹമായ ആനുകൂ ല്യങ്ങള്‍ നഷ്ടമാവാന്‍ ഇത് ഇടവരു ത്തും. പിന്നാക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ സര്‍വേയില്‍ ഇല്ലെന്നും അതുകൊണ്ടുതന്നെ ഫലം കാണില്ലെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
നേരത്തെ അശാസ്ത്രീയമായ സാംപിള്‍ സര്‍വേ നടപടികള്‍ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് എന്‍. എസ്. എസ് മുന്നാക്ക വിഭാഗ കമ്മിഷന് കത്തയച്ചിരുന്നു.കുടുംബശ്രീ വളന്റിയരെ ഉപയോഗിച്ചാണ് സര്‍വേ നട ത്തുന്നത്. 20,000 തദ്ദേശ വാര്‍ഡുകളിലെ 5 വീടുകളില്‍ വീതം നേരിട്ടെത്തിയാണ് സര്‍വേ.
ആകെ ഒരു ലക്ഷം വീടുകളില്‍ നിന്നു ശേഖരിച്ച് അപ്പോള്‍ തന്നെ മൊബൈല്‍ ആപ്ലിക്കേഷനില്‍ രേഖ പ്പെടുത്തി അപ്ലോഡ് ചെയ്യുന്ന വിവരങ്ങള്‍ ഡിസംബര്‍ അവസാന ത്തോടെ റിപ്പോര്‍ട്ടിന്റെ രൂപത്തിലാ ക്കും. ഇതില്‍ നിന്നു കണ്ടെത്തുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ മുന്നാക്ക സമുദായത്തിനു ലഭ്യമാ ക്കേണ്ട ആനുകൂല്യങ്ങളും പദ്ധതികളും നിര്‍ദേശിക്കുന്ന സമഗ്രമായ റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ കമ്മി ഷന്‍ സര്‍ക്കാരിനു സമര്‍പ്പിക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.