മുന്നാക്ക സംവരണത്തിനുള്ള വരുമാന പരിധി ഈ വര്‍ഷം എട്ട് ലക്ഷമായി തുടരുമെ ന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാ ര്യം സര്‍ക്കാര്‍ അറിയിച്ചത്
ന്യൂഡല്‍ഹി : മുന്നാക്ക സംവരണത്തിനുള്ള വരുമാന പരിധി ഈ വര്‍ഷം എട്ട് ലക്ഷമായി തുടരുമെന്ന് കേ ന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചത്. സംവരണ മാനദണ്ഡത്തിലെ മാറ്റങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കുമെന്നും കേന്ദ്രം സുപ്രീംകോട തിയെ അറിയിച്ചു.മെ ഡിക്കല്‍ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനും നിലവിലെ നിബന്ധനകള്‍ തന്നെയായിരിക്കും രാജ്യം മുഴുവനും ബാധകമെന്നും കേന്ദ്രം അറിയിച്ചു.
എട്ട് ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ച് ഈ വര്‍ഷം നീറ്റ് പി ജി പ്രവേശനം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 1000 സ്‌ക്വയര്‍ഫീറ്റില്‍ കൂടുതല്‍ വീടുള്ള വര്‍ക്ക് സംവരണം കിട്ടില്ല എന്ന മാനദ ണ്ഡം ഒഴിവാക്കിയിട്ടുണ്ട്. എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് നിലവിലെ തീ രുമാനം അനുസരിച്ച് പത്ത് ശതമാനം സാമ്പത്തിക സംവരണം കിട്ടുക. ഈ പരിധി പുനഃപരിശോ ധിക്കാ ന്‍ തയ്യാറുണ്ടോ എന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചിരുന്നു.
കഴിഞ്ഞ ജൂലൈ 29നാണ് മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിനെ ചോദ്യം ചെയ്തു നിരവധി പൊതുതാത്പര്യഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ലഭിച്ചിരുന്നു. മുന്നാക്ക സംവരണത്തിനുള്ള വാര്‍ഷി ക വരുമാനപരിധി 8 ലക്ഷം രൂപ യായി തുടരണമെന്ന ശുപാര്‍ശയുമായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മൂ ന്നംഗ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വരുമാന പരിധി മാറ്റേണ്ടെന്ന തീരുമാനത്തില്‍ സമിതി
മെഡിക്കല്‍ പ്രവേശനത്തിനുള്ള അഖിലേന്ത്യാ ക്വോട്ട 10% മുന്നാക്ക സംവരണം, 27% ഒബിസി സംവരണം എന്നിവ സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള കേസിന്റെ പ ശ്ചാത്തലത്തിലാണു കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. 2020ല്‍ മുന്നാക്ക സംവര ണാനുകൂല്യം ലഭിച്ച 91% വിദ്യാര്‍ഥികളുടെയും കുടുംബ വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ താ ഴെയാണെന്നും സമിതി കണ്ടെത്തി. മറ്റു പരീക്ഷകളുടെ കാര്യത്തിലും സ്ഥിതി സമാനമാണെ ന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തി ലാണ് വരുമാന പരിധി മാറ്റേണ്ടെന്ന തീരുമാനത്തില്‍ സമിതി എത്തിയത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.