Breaking News

മുന്നറിയിപ്പ് നൽകിയിട്ടും നിയമലംഘനം തുടർന്നു; അബുദാബിയിൽ പൂട്ടിച്ചത് 23 റസ്റ്ററന്റുകൾ

അബുദാബി : പൊതുജനാരോഗ്യത്തിന് ഹാനികരമാകുംവിധം ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച 23 റസ്റ്ററന്റുകൾ 2024ൽ അടച്ചുപൂട്ടിയതായി അബുദാബി ഫുഡ് കൺട്രോൾ അതോറിറ്റി അറിയിച്ചു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലായാണ് റസ്റ്ററന്റുകൾ പൂട്ടിച്ചത്. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ മുന്നറിയിപ്പു നൽകും. ആവർത്തിക്കുന്നവർക്ക് കർശന താക്കീത് നൽകും.
3 തവണ മുന്നറിയിപ്പ് നൽകിയിട്ടും പ്രശ്നം പരിഹരിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെയാണ് നടപടി സ്വീകരിച്ചതെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. ശുചിത്വമില്ലായ്മ, ഭക്ഷണം സൂക്ഷിക്കുന്നിടത്ത് നിർദിഷ്ട താപനില ക്രമീകരിക്കാതിരിക്കുക, ഭക്ഷ്യോൽപന്നങ്ങൾ ഇടകലർത്തി സൂക്ഷിക്കുക, സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഭക്ഷ്യോൽപന്നങ്ങൾ ശേഖരിച്ചുവയ്ക്കുക, റസ്റ്ററന്റിൽ കീടങ്ങളുടെ സാന്നിധ്യം കണ്ടെത്തുക, അസ്സൽ ഇറച്ചിയാണെന്ന് പറഞ്ഞ് ശീതീകരിച്ചവ വിൽക്കുക, ഉറവിടം വ്യക്തമല്ലാത്ത വസ്തുക്കൾ ഉപയോഗിക്കുക, ഭക്ഷണ മാലിന്യങ്ങൾ വലിച്ചെറിയുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയവർക്കെതിരെയാണ് നടപടിയെടുത്തത്.ഇറക്കുമതി ചെയ്ത ഇറച്ചി പ്രാദേശിക ഉൽപന്നമാണെന്ന്പറഞ്ഞു വിറ്റ ഇറച്ചിക്കടയും അടപ്പിച്ചവയിൽ ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.