രാജ്യത്തെ ഏറ്റവും വലിയ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ റേറ്റിംഗിനെ ‘എ (സ്‌റ്റേബ്ള്‍)’-ല്‍ നിന്ന് ‘എ+ (സ്‌റ്റേബ്ള്‍)’ ആയി ഉയര്‍ത്തി. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്. കമ്പനിയുടെ അടിസ്ഥാന പ്രവര്‍ത്തനമേഖലയായ സ്വര്‍ണവായ്പാ രംഗത്തെ മികച്ച പ്രകടനം കണക്കിലെടുത്താണ് റേറ്റിംഗ് ഉയര്‍ത്തിയിരിക്കുന്നത്. അതിനൊപ്പം ഈ ഉയര്‍ച്ച രാജ്യത്തെ സ്വര്‍ണവായ്പാ ബിസിനസിലുള്ള കമ്പനിയുടെ മികച്ച നിലയും അതിന്റെ ശക്തമായ അടിത്തറയും കമ്പനിയുടെ കീഴിലുള്ള ആസ്തികളുടെ (എയുഎം) സുസ്ഥിരമായ വളര്‍ച്ചയും ആസ്തികളുടെ ഉയര്‍ന്ന ഗുണനിലവാരവും വര്‍ധിക്കുന്ന വരുമാനത്തെയും സൂചിപ്പിക്കുന്നു. കമ്പനി ഇഷ്യൂ ചെയ്യുന്ന എന്‍സിഡികളിലെ (NCD) നിക്ഷേപങ്ങളുടെ ഉയര്‍ന്ന സുരക്ഷിതത്വത്തേയും എന്‍സിഡികളുടെ സമയാസമയങ്ങളിലുള്ള തിരിച്ചടവിനേയും അടിവരയിടുന്നതു കൂടിയാണ് ഈ റേറ്റിംഗ് ഉയര്‍ച്ച. ഈ റേറ്റിംഗുള്ള സ്ഥാപനങ്ങളുടെ എന്‍സിഡികള്‍ പരമാവധി താഴ്ന്ന നഷ്ടസാധ്യതയേയാണ് സൂചിപ്പിക്കുന്നത്.
നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്ന് പാദങ്ങളില്‍ കമ്പനിയുടെ സ്വര്‍ണ്ണ വായ്പ ബിസിനസ്സ് AUM 24% വളര്‍ച്ച നേടി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 28% വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷക്കാലത്തെ കമ്പനിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (GNPAs) സ്വര്‍ണവായ്പാ ബിസിനസ്സിന്റെ 1.0 -1.8 ശതമാനം മാത്രമാണെന്നതും കമ്പനിയുടെ ആസ്തികളുടെ ആരോഗ്യകരമായ ഗുണനിലവാരത്തെ സൂചിപ്പിക്കുന്നു. 2020 ഡിസംബര്‍ അവസാനത്തോടെ കമ്പനിയുടെ GNPA യും ക്രെഡിറ്റ് സംബന്ധമായ ചെലവും യഥാക്രമം 1.3 ശതമാനവും 0.2 ശതമാനവുമാണ് (Annualized). 2020 ഡിസംബര്‍ 31 ലെ കണക്കുകള്‍ പ്രകാരം കമ്പനിയുടെയും മറ്റു ഗ്രൂപ്പ് കമ്പനികളുടെയും മൊത്തത്തിലുള്ള AUM-ന്റെ, അതായതു 27,000 കോടി രൂപയുടെ, 67 ശതമാനവും, ലാഭത്തിന്റെ 87 ശതമാനവും സ്വര്‍ണവായ്പാ ബിസിനസ്സില്‍ നിന്നാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്നു പാദങ്ങളില്‍ കമ്പനിയുടെ ആസ്തികളുടെ (RoMA) 1.7 % (Annualized) വരുമാനം കമ്പനിയുടെ ലാഭം കഴിഞ്ഞ 2-3 സാമ്പത്തിക വര്‍ഷങ്ങളിലേതിനേക്കാള്‍ മെച്ചപെട്ടതിനെ സൂചിപ്പിക്കുന്നു. ബ്രാഞ്ച് ഉല്‍പാദനക്ഷമത മെച്ചപ്പെടുത്താന്‍ സാധിച്ചതും പ്രവര്‍ത്തനച്ചെലവ് ക്രമാനുഗതമായി കുറയ്ക്കുവാന്‍ സാധിച്ചതുമാണ് മേല്‍പ്പറഞ്ഞ റേറ്റിംഗ് ഉയര്‍ച്ചയ്ക്കു വഴിയൊരുക്കിയത്. കമ്പനിയുടെ മെച്ചപ്പെട്ട പണലഭ്യതയും ക്രിസില്‍ റേറ്റിംഗില്‍ പ്രതിഫലിക്കുന്നു.
മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് ക്യാപ്പിറ്റല്‍, മുത്തൂറ്റ് മൈക്രോഫിന്‍, മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സ് എന്നിവയാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിലെ നാല് ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി). പ്രധാനമായും സ്വര്‍ണവായ്പ, 2 വീലര്‍ വായ്പകള്‍, യൂസ്ഡ് കാര്‍ വായ്പകള്‍, ഭവനവായ്പകള്‍, ചെറുകിട ബിസിനസ് വായ്പകള്‍, മൈക്രോ സംരംഭ വായ്പകള്‍ എന്നീ മേഖലകളിലാണ് ഇവയുടെ പ്രവര്‍ത്തനം.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ഏകദേശം 38,000 കോടി രൂപ 75 ലക്ഷം ഉപഭോക്താക്കള്‍ക്കു വായ്പ നല്‍കി. ആയതില്‍ 45 ലക്ഷം ഉപഭോക്താക്കള്‍ നാനോ, മൈക്രോ, ചെറുകിട സംരംഭ മേഖലയില്‍ നിന്നുള്ളവരാണ്. സൂപ്പര്‍ വാല്യു, റീസ്റ്റാര്‍ട്ട് ഇന്ത്യ പ്രധാന്‍, സമുദ്ര ഗോള്‍ഡ് ലോണ്‍, വ്യാപാരികള്‍ക്കായി ആശ്വാസ് ദിനം സ്വര്‍ണ വായ്പ തുടങ്ങിയ വിവിധ സ്വര്‍ണ്ണ വായ്പ പദ്ധതികള്‍ കമ്പനി ഈ വര്‍ഷം അവതരിപ്പിച്ചു. കമ്പനിയുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ആത്മനിര്‍ഭര്‍ മഹിള ഗോള്‍ഡ് ലോണ്‍ സ്ത്രീകള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതും അവരുടെ സ്വര്‍ണ്ണത്തിന് കുറഞ്ഞ പലിശനിരക്കില്‍ പരമാവധി അനുവദനീയമായ മൂല്യം നല്‍കുന്നതുമാണ്.
സ്വര്‍ണ്ണ വായ്പാ മേഖലയിലെ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ സ്ഥാനം ഉയര്‍ന്നുതന്നെ തുടരുമെന്ന് ക്രിസില്‍ റേറ്റിംഗ് സൂചിപ്പിക്കുന്നു; കമ്പനി പ്രമോട്ടര്‍മാരുടെ സ്വര്‍ണ്ണ വായ്പ മേഖലയിലെ വിപുലമായ അനുഭവസമ്പത്തും കമ്പനിയുടെ ആരോഗ്യകരമായ ആസ്തി നിലവാരവും സ്വര്‍ണ്ണവായ്പാ രംഗത്തെ മെച്ചപ്പെടുന്ന വരുമാനാവും കമ്പനിയുടെ ശക്തമായ വളര്‍ച്ചയും ഈ വ്യവസായത്തിലുള്ള കമ്പനിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു.
തങ്ങളുടെ നിക്ഷേപകരുടെയും ഉപയോക്താക്കളുടേയും ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിന് ക്രിസിലിന്റെ റേറ്റിംഗ് ഉയര്‍ച്ച ഏറെ പ്രധാനവും സഹായകരവുമാണെന്ന് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. ഈ റേറ്റിംഗ് ഉയര്‍ച്ച കമ്പനിയുടെ റീട്ടെയില്‍, കോര്‍പ്പറേറ്റ് നിക്ഷേപകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി മൂന്ന് എന്‍സിഡി പബ്ലിക്
ഇഷ്യുകളിലൂടെ 1,138.59 കോടി രൂപ സമാഹരിച്ചു. കൂടാതെ, ബാങ്കുകള്‍ക്ക് സ്വകാര്യ പ്ലേസ്‌മെന്റ് വഴി കമ്പനി 1,750 കോടി രൂപയുടെ എന്‍സിഡികളും, 997 കോടി രൂപയുടെ മാര്‍ക്കറ്റ് ലിങ്ക്ഡ് ഡിബഞ്ചറുകളും (എംഎല്‍ഡി) ഇഷ്യൂ ചെയ്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.