കര്‍ഷകരെ സംരക്ഷിക്കുന്നതിന് റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നു റവന്യൂമന്ത്രി കെ രാജന്‍
തിരുവനന്തപുരം : വയനാട് മുട്ടില്‍ മരംമുറി കേസില്‍ റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നടപടിയെ ന്യായീകരിച്ച് റവന്യൂമന്ത്രി കെ രാജന്‍. കര്‍ഷകരെ സംരക്ഷിക്കുന്നതിന് റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നു മന്ത്രി മാധ്യ മങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടി രിക്കുക യാണ്. കൊള്ളയടിക്ക് കൂട്ടുനിന്നവരെയെല്ലാം പുറത്തുകൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.മുട്ടില്‍ മരംമുറി കൊള്ള രാഷ്ട്രീയ കേരളത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ട പശ്ചാത്തലത്തിലാണ് റവ ന്യൂമന്ത്രിയുടെ പ്രതികരണം.
മുട്ടില്‍ മരംമുറി കേസില്‍ റവന്യൂവകുപ്പ് പ്രതിക്കൂട്ടിലല്ലെന്നും വിഷയത്തില്‍ എല്ലാ വകുപ്പുകള്‍ ക്കും കൂട്ടുത്തരവാദിത്തം ഉണ്ട്. മന്ത്രിമാരും വകു പ്പുകളും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നി ല്ലെന്നും മന്ത്രി വ്യക്തമാക്കി.
ഉത്തരവ് സംബന്ധിച്ച അവ്യക്തത നിലനിലക്കുന്നുണ്ട്. കൂട്ടായി ചര്‍ച്ച നടത്തി അവ്യക്തത പരി ഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. ഉത്തരവ് പുതുക്കുന്നതില്‍ തീരുമാനം ഇതുവരെ എടുത്തി ട്ടില്ലെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരുടെ വികാരം മനസിലാക്കുന്നുണ്ട്. പട്ടയമഭൂമിയിലെ മരം മുറിക്കാന്‍ അനുവദിക്കണമെന്ന കര്‍ഷകരുടെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.