Breaking News

മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ല; രാജിഭീഷണി മുഴക്കി ഗെഹ്ലോട്ട് ക്യാമ്പിലെ എംഎല്‍എമാര്‍

രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ച തര്‍ക്കം സര്‍ക്കാര്‍ വീഴുന്നതിലേക്ക് എത്തുന്നു. അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുകയാണെങ്കില്‍ സ്പീക്കര്‍ക്ക് രാജി നല്‍കുമെന്ന് എംഎല്‍എമാര്‍ ഭീഷണി മുഴക്കി

ജയ്പൂര്‍ :രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ച തര്‍ക്കം സര്‍ക്കാര്‍ വീഴുന്നതിലേക്ക് എ ത്തുന്നു. അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റു കയാണെങ്കില്‍ സ്പീക്കര്‍ക്ക് രാജി നല്‍കുമെന്ന് എംഎല്‍എമാര്‍ ഭീഷണി മുഴക്കി. ഗെഹ്ലോട്ട് പക്ഷത്തെ 92 എം എല്‍ എമാരാണ് രാജി ഭീഷണി മുഴക്കിയത്.

എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിവെച്ചാല്‍ സര്‍ക്കാര്‍ വീഴും. ഇവര്‍ രാജിവെച്ചാല്‍ നിയമസഭയുടെ അംഗസംഖ്യ 108 ആയി ചുരുങ്ങും. അപ്പോള്‍ 55 ആകും ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്. ബി ജെപിക്ക് 70 എംഎല്‍എമാരുണ്ട്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരുന്ന വേളയിലാണ് ഭീഷണി. സച്ചിന്‍ പൈ ലറ്റ് മുഖ്യമന്ത്രി പദത്തിലെത്തുന്നത് തടയുന്നതിനായി ഗലോട്ട് അനു കൂലികള്‍ നേരത്തേ യോഗം ചേര്‍ന്നിരുന്നു. ഗെലോട്ടിന്റെ അടുത്ത അനുയായിയുമായ ശാന്തി ധരിവാളിന്റെ വീട്ടിലായിരുന്നു യോഗം.

മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തി ല്‍ പകരക്കാരനെ കണ്ടെത്തുന്നതിനാണ് കോണ്‍ഗ്രസ് നിയമസഭാ ക ക്ഷി യോഗം ചേരുന്നത്. മുഖ്യ മന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിന് സാധ്യത കല്‍പ്പിക്കുന്നുണ്ടെങ്കിലും ഇതിനെ തടയിടുന്നതി നുള്ള നീക്കങ്ങള്‍ അവസാനവട്ടവും ഗെ ലോട്ട് പക്ഷത്ത് നടന്നുവരികയാണ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.