പ്രകൃതി ദുരന്തത്തിനുള്ള സഹായത്തില്‍ പോലും വിവേചനം സര്‍ക്കാര്‍ വിവേചനം കാണിച്ചു. അഴിമതിയെ പറ്റി ചോദിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ലെന്ന് പറയുന്നു. അദ്ദേഹത്തിന്റെ മൂക്കിന് താഴെ നടക്കുന്ന കാര്യങ്ങളെപ്പറ്റി അറിയുന്നില്ലെന്ന് പ്രിയങ്ക.
കായംകുളം : പിണറായി സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ സമ്പത്ത് 5000 കോടിക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രകൃതി ദുരന്തത്തിനുള്ള സഹായത്തില്‍ പോലും വിവേചനം സംസ്ഥാന സര്‍ക്കാര്‍ വിവേചനം കാണിച്ചു. അഴിമതിയെ പറ്റി ചോദിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ലെന്ന് പറയുന്നു. അദ്ദേഹത്തിന്റെ മൂക്കിന് താഴെ നടക്കുന്ന കാര്യങ്ങളെപ്പറ്റി മുഖ്യമന്ത്രി അറിയു ന്നില്ലെന്നും പ്രിയങ്ക വിമര്‍ശിച്ചു. മുഖ്യമന്ത്രിയും സര്‍ക്കാരും വിദേശത്തുള്ള സ്വര്‍ണത്തിന് പിന്നാലെയാണ്. കേരളത്തിലെ യഥാര്‍ഥ സ്വര്‍ണം ഇവിടുത്തെ ജനങ്ങളാണ്. കോര്‍പ്പറേറ്റ് മാനിഫെസ്റ്റോയിലാണ് പിണറായി സര്‍ക്കാറിന് താത്പര്യം. സിപിഎമ്മിന്റേത് അക്രമരാഷ്ട്രീയവും ബിജെപി യുടേത് വിഭജന രാഷ്ട്രീയവും എന്നാല്‍ കോണ്‍ഗ്രസിന്റേത് വികസനാത്മക രാഷ്ട്രീയവുമാണെന്ന് പ്രിയങ്ക വ്യക്തമാക്കി.
യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ പ്രിയങ്ക കായംകുളത്തെ സ്ഥാനാര്‍ത്ഥി അരിത ബാബുവിനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. യു.പി സര്‍ക്കാര്‍ ഹാഥ്റസ് കേസ് കൈകാര്യം ചെയ്തതു പോലെയാണ് കേരളത്തിലെ ഇട തുപക്ഷ സര്‍ക്കാര്‍ വാളയാര്‍ കേസ് കൈകാര്യം ചെയ്തത്. സ്ത്രീകളെ സംരക്ഷിക്കുമെന്ന് നമ്മള്‍ കരുതുന്ന ഒരു സംസ്ഥാനത്ത് ഇങ്ങനെ യുള്ള ഭരണമാണോ വേണ്ടത്. ലവ് ജിഹാദിനെപ്പറ്റി യു.പി മുഖ്യമന്ത്രി മാത്രമല്ല, എല്‍.ഡി.എഫ് ഘടകകക്ഷി നേതാവും സംസാരിക്കുന്നു – പ്രിയങ്ക
പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കുകയാണെന്നും കേരള ജനത ആരെയാണ് തെരഞ്ഞെടുക്കുക എന്നറിയാന്‍ ഇന്ത്യക്ക് ആകാംക്ഷയുണ്ടെന്നും പ്രിയങ്ക പറഞ്ഞു. അരിത ബാബു കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥികളിലൊരാളാണെങ്കിലും ധൈര്യത്തില്‍ മുന്നിലാണെന്ന്? പ്രിയങ്ക പറഞ്ഞു. പ്രതിസന്ധികളെ തോല്‍പ്പിച്ച് കടന്നു വന്ന അരിത ബാബുവിനെക്കുറിച്ച് അഭിമാനമുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഒരു മണിക്കൂറോളം നീണ്ട റോഡ്‌ഷോ യു.ഡി.എഫ് കേന്ദ്രങ്ങള്‍ക്ക് ആവേശം പകരുന്നതായിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.