Home

മുഖ്യമന്ത്രി യൂറോപ്പിലേക്ക് പുറപ്പെട്ടു ; സംഘത്തില്‍ മന്ത്രിമാരും

മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച യൂറോപ്യന്‍ സന്ദര്‍ശനത്തിനു പുറപ്പെട്ടു. പുലര്‍ച്ചെ 3.45ന് കൊച്ചിയില്‍ നിന്ന് നോര്‍വേ തലസ്ഥാനമായ ഒസ്ലോയിലേയ്ക്കാണ് പോയത്. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്‌മാനും അദ്ദേഹത്തോടൊപ്പമുണ്ട്. ഒക്ടോബര്‍ ഒന്നിനാണ് നേരത്തെ യാത്ര നിശ്ചയിച്ചിരുന്നത്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് യാത്രമാറ്റുക യായിരുന്നു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച യൂറോപ്യന്‍ സന്ദര്‍ശനത്തിനു പുറപ്പെട്ടു. പുല ര്‍ച്ചെ 3.45ന് കൊച്ചിയില്‍ നിന്ന് നോര്‍വേ തലസ്ഥാനമായ ഒസ്ലോയിലേയ്ക്കാണ് പോയത്. മന്ത്രിമാരായ പി. രാ ജീവും വി അബ്ദുറഹ്‌മാനും അദ്ദേഹത്തോടൊപ്പമുണ്ട്.

കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തശേഷം കണ്ണൂരില്‍ നിന്നു മുഖ്യമന്ത്രി തിങ്കളാഴ്ച രാത്രി കൊച്ചിയിലെത്തിയിരുന്നു. അഞ്ചുമുതല്‍ ഏഴുവരെ നോര്‍വേയിലും ഒമ്പതു മു തല്‍ 12 വരെ യുകെയിലുമാണ് സന്ദര്‍ശനം. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, വ്യവസായ മേഖലകളു ടെ പുരോഗതി ലക്ഷ്യമിട്ടാണ് യൂറോപ്പ് സന്ദര്‍ ശനം. നോര്‍വേക്ക് പുറമേ മുന്‍നിശ്ചയിച്ച പ്രകാരം ഇം ഗ്ലണ്ട്, ഫ്രാന്‍സ്, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളും സന്ദര്‍ശിക്കും.

നോര്‍വേ സന്ദര്‍ശനത്തില്‍ മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാ ന്യം നല്‍കുക. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ നോര്‍വീജിയന്‍ മാതൃകകളും പരിചയപ്പെടും. ഇംഗ്ലണ്ടിലേക്കും വെയ്ല്‍സിലേക്കും ആരോഗ്യമന്ത്രി വീണാ ജോര്‍ജും പോകുന്നുണ്ട്. വെയ്ല്‍സി ലെ ആരോഗ്യമേഖലയെ കുറിച്ച് മനസ്സി ലാക്കുകയാണ് യാത്ര കൊണ്ട് ഉദേശിക്കുന്നത്.

ഒക്ടോബര്‍ ഒന്നിനാണ് നേരത്തെ യാത്ര നിശ്ചയിച്ചിരുന്നത്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് യാത്രമാറ്റുകയായിരു ന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.