കൊച്ചി: ഉരുൾപൊട്ടലിൽ 55 പേരുടെ ജീവൻ നഷ്ടപ്പെട്ട മൂന്നാർ പെട്ടിമുടി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വ്യാഴാഴ്ച സന്ദർശിക്കും. ദുരന്തം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും മൂന്നാറിൽ ചേരും. മുഖ്യമന്ത്രി ദുരന്തസ്ഥലം സന്ദർശിക്കാത്തതിൽ വിമർശനം ഉയർന്നിരുന്നു.
വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്ടറിലാണ് മുഖ്യമന്ത്രിയും ഗവർണറും യാത്ര തിരിക്കുക. ആനച്ചാലിൽ 9.30 നെത്തും. തുടർന്ന് റോഡ് മാർഗം പെട്ടിമുടിയിലെത്തും. ദുരന്തപ്രദേശങ്ങൾ സന്ദർശിച്ചശേഷം 12 ന് മൂന്നാറിലെ ടീ കൗണ്ടി ഹോട്ടലിൽ എത്തിച്ചേരും. ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. കെ.ഡി.എച്ച്.പി ഉദോഗ്യസ്ഥരുമായും ചർച്ച നടത്തും. ദുരന്തം സംഭവിച്ച സ്ഥലത്തെ രക്ഷാപ്രവർത്തനം, ലയങ്ങൾ തകർന്ന തൊഴിലാളികളുടെ പുനരധിവാസം തുടങ്ങിയവയാണ് ചർച്ച ചെയ്യുക. മരിച്ചവരുടെ ആശ്രിതർക്ക് കൂടുതൽ ധനസഹായം, പരിക്കേറ്റവർക്ക് സഹായം, പുനരധിവാസം എന്നിവയും മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. രണ്ടിന് അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങും.
പെട്ടിമുടിയിലെ രക്ഷാപ്രവർത്തനത്തിന് തടസം വരാത്ത വിധത്തിലാണ് സന്ദർശനം ക്രമീകരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർക്കും സുരക്ഷാവിഭാഗത്തിനും മാത്രമാകും പെട്ടിമുടിയിലേക്ക് പ്രവേശനം അനുവദിക്കുക. മാധ്യമങ്ങളെയും അനുവദിക്കില്ലെന്നാണ് സൂചന.
തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ ബുധനാഴ്ച രാത്രി മൂന്നാറിലെത്തി. അദ്ദേഹവും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.
മരണം 55 ആയി
ഇന്നലെ നടത്തിയ തിരച്ചിലിൽ അഞ്ചു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരണം 55 ആയി. 15 പേരെക്കൂടി കണ്ടെത്താനുണ്ട്. മുഴുവൻ പേരൈയും കണ്ടെത്തുംവരെ തിരച്ചിൽ തുടരാനാണ് സർക്കാർ നിർദ്ദേശം. ദേശീയ ദുരന്ത നിവാരണസേന, ഫയർ ഫോഴ്‌സ്, പോലീസ്, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരാണ് തിരച്ചിൽ തുടരുന്നത്.
തിരച്ചിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
പെട്ടിമുടിയിലെത്തിയ രണ്ടുപേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് രക്ഷാപ്രവർത്തനം തുടരുന്നതെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശ് പറഞ്ഞു. ഒരു ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനും മാധ്യമസ്ഥാപനത്തിന്റെ ഡ്രൈവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലാക്കി.
ദുരന്തത്തിന് ഇരയായവരുടെ തമിഴ്‌നാട്ടിലെ ബന്ധുക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ വൻസംഘമാണ് പെട്ടിമുടിയിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. ഇവരെ തടയാനോ ഒഴിവാക്കാനോ കഴിയുമായിരുന്നില്ല. അനാവശ്യമായി വന്നവരെന്ന് വ്യക്തമായവരെ ഒഴിവാക്കി.
രക്ഷാപ്രവർത്തകർക്ക് മാസ്‌ക് ഉൾപ്പെടെ നിർബന്ധമാക്കിയിട്ടുണ്ട്. ശാരീരികബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കുന്നവരെ പരിശോധനക്ക് വിധേയമാക്കും. റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ദിവസവും നടത്തുന്നുണ്ട്. തിരച്ചിൽൽ നടക്കുന്ന പ്രദേശം അണുമുക്തമാക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.