Books

മുഖ്യമന്ത്രി പിണറായി വിജയന്റെ പുസ്തകവും സ്‌റ്റോറിടെലില്‍ കേള്‍ക്കാം – പൗരത്വവും ദേശക്കൂറും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ രചിച്ച പൗരത്വവും ദേശക്കൂറും എന്ന പുസ്തകത്തിന്റെ ഓഡിയോബുക്കും ആഗോള ഓഡിയോ ബുക്, ഇ-ബുക് സ്ട്രീമിംഗ് ആപ്പായ സ്റ്റോറിടെലില്‍ എത്തി. നിലവിലുള്ള സാമൂഹിക സാഹചര്യങ്ങളെ സംസ്ഥാന മുഖ്യമന്ത്രി, രാഷ്ട്രീയനേതാവ് എന്നീ നിലകളിലും അതിനുപരിയായി ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലും പിണറായി വിജയന്‍ നോക്കിക്കാണുന്ന ഉപന്യാസങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. സ്‌റ്റോറിടെലില്‍ മാത്രമാണ് പുസ്തകത്തിന്റെ ഓഡിയോരൂപം ശ്രവ്യമാവുക. അധ്യാപകനായ ആല്‍ബര്‍ട് ജോണ്‍ വായിച്ച പുസ്തകത്തിന്റെ ഓഡിയോരൂപത്തിന് 5 മണിക്കൂര്‍ 48 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. മുഖ്യമന്ത്രിയുടെ പുസ്തകത്തിന്റെ ഓഡിയോബുക്കിലേയ്ക്ക് ഈ ലിങ്കിലൂടെ പ്രവേശിക്കാം: https://www.storytel.com/in/en/books/2293555-Pourathwavum-Desakkoorum ഇതോടൊപ്പമുള്ള ബാര്‍ കോഡിലൂടെയും ഓഡിയോ ബുക്കിലെത്താം.

 

ശബരിമല, പൗരത്വനിയമം, നവോത്ഥാനമൂല്യങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിവിധ വിഷയങ്ങളിലേയ്ക്ക് പുസ്തകം വെളിച്ചം വീശുന്നു.

 

കോവിഡിനെതിരെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോള മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. നിപ്പ, പ്രളയം, കോവിഡ് തുടങ്ങിയ വെല്ലുവിളികളെ പിണറായിയുടെ നേതത്വത്തില്‍ കേരളം മികച്ച രീതിയില്‍ നേരിട്ടു. തുടര്‍ന്നുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം മികച്ച വിജയം നേടി. ഈ പശ്ചാത്തലത്തിലാണ് ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് ഒറ്റക്ലിക്കിലൂടെ കേള്‍ക്കാവുന്ന വിധം പിണറായി വിജയന്റെ ശ്രദ്ധേയമായ പുസ്തകം ഓഡിയോബുക്കായി എത്തിയിരിക്കുന്നത്.

 

സ്വീഡനിലെ സ്‌റ്റോക്ക്‌ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ 12 ഇന്ത്യന്‍ ഭാഷകളില്‍ 2 ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. സ്‌റ്റോറിടെലിന് ഇതുവരെ 15 ലക്ഷത്തിലേറെ വരിക്കാരുണ്ട്. നോവലുകള്‍, കഥകള്‍, വ്യക്തിത്വവികസനം, ചരിത്രം, റൊമാന്‍സ്, ത്രില്ലറുകള്‍, ആത്മീയം, ഹൊറര്‍, സാഹസികകഥകള്‍ തുടങ്ങി മിക്കവാറും എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങളുടെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാണ്.

 

സ്റ്റോറിടെലിന്റെ ഓഡിയോ പുസ്തകങ്ങള്‍ കേള്‍ക്കാന്‍ 299 രൂപ പ്രതിമാസ വരിസംഖ്യ മുടക്കി വരിക്കാരായിച്ചേരാം. ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍  -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.


 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.