മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദി നെതി രെ കാപ്പ ചുമത്താന്‍ നീക്കം. ഫര്‍സീന്‍ സ്ഥിരം കുറ്റവാളി യാണെന്ന് സിറ്റി പൊലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഡിഐജിക്ക് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു.
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ നീക്കം. ഫര്‍സീന്‍ സ്ഥിരം കുറ്റവാളി യാണെന്ന് സിറ്റി പൊലിസ് ക മ്മീഷണര്‍ ആര്‍ ഇളങ്കോ ഡിഐജിക്ക് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ചുള്ള കാര ണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായി പൊലിസ് പറഞ്ഞു.
ഫര്‍സീന്‍ മജീദിന്റെ പേരില്‍ 15 കേസുകള്‍ ഉണ്ടെന്നും ഇതില്‍ നാലിലധികം കേസുകള്‍ കാപ്പയുടെ പരിധിയില്‍ വരുന്നതാണെന്നും പൊലിസ് റിപോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ കണ്ണൂരില്‍ തുടരുന്നത് ക്രമസമാധാന പ്രശ്നത്തിന് കാരണമാകുന്നതിനാല്‍ ഫര്‍സീനെ ജില്ലയില്‍ നിന്ന് മാറ്റിനിര്‍ത്തണ മെ ന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.
അതേസമയം നോട്ടിസ് ലഭിച്ചിട്ടില്ലെന്നും ഡിഐജിയുടെ മുന്‍പില്‍ ഹാജരാകാനാണ് നിര്‍ദേശം ലഭിച്ചതെന്നും ഫര്‍സീന്‍ പറഞ്ഞു. തന്റെ പേരില്‍ പതിനഞ്ച് കേസുകള്‍ ഉ ണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും ഫര്‍സീന്‍ പറഞ്ഞു. കാപ്പ ചുമ ത്താനുളള തീരുമാനത്തെ നിയമപരമായി നേരിടു മെന്നും ഫര്‍സീന്‍ വ്യക്തമാക്കി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.