Home

മുഖ്യമന്ത്രിയെ ‘കൊവിഡിയറ്റ്’ എന്ന് വിളിച്ച് പരിഹാസം ; തേജോവധം ചെയ്യാന്‍ വി മുരളീധരനെ അനുവദിക്കില്ലെന്ന് എ വിജയരാഘവന്‍

പദവിയുടെ മാന്യത അറിയാത്ത കേന്ദ്ര മന്ത്രി കേരളീയര്‍ക്ക് അപമാനമാണ്. മുരളീധരനെ പ്രധാനമന്ത്രിയും ബിജെപി കേന്ദ്ര നേതൃത്വവും തിരുത്തണമെന്ന് വിജയരാഘവന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരിഹസിക്കാന്‍ മുരളീധരനു എന്ത് യോഗ്യത ഉണ്ടെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. മുഖ്യ മന്ത്രിയെ തേജോവധം ചെയ്യാന്‍ കേന്ദ്രമന്ത്രി വി മുരളീധരനെ അനുവദിക്കില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. അപഥ സഞ്ചാരത്തിന് മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്യുന്ന ആളാണ് മുരളീധരനെന്നതടക്കമുള്ളവരെന്ന രൂക്ഷ വിമര്‍ശനങ്ങളാണ് വിജയരാഘവന്‍ ഉന്നയിച്ചത്.പദവിയുടെ മാന്യത അറിയാത്ത കേന്ദ്ര മന്ത്രി കേരളീയര്‍ക്ക് അപമാനമാണ്. മുരളീധരനെ പ്രധാനമന്ത്രിയും ബിജെപി കേന്ദ്ര നേതൃത്വവും തിരുത്തണമെന്ന് വിജയരാഘവന്‍ ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ അഭിനന്ദനം നേടിയതാണ്. കേന്ദ്ര മന്ത്രി എന്ന നിലയില്‍ മുരളീധരന്‍ എന്ത് ചെയ്തു. വാക്‌സീന്‍ ക്ഷാമം തീര്‍ക്കാന്‍ പോലും മുരളീധരന്‍ ഇടപെട്ടില്ലെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയെ ‘കൊവിഡിയറ്റ്’ എന്ന് വിളിച്ചായിരുന്നു വി മുരളീധരന്റെ പരിഹാസം. മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ ക്കുന്നതായി മുരളീധരന്‍ ഇന്നലെ പറഞ്ഞിരുന്നു. നിരന്തരം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചയാളെ വിശേഷിപ്പിക്കേണ്ടത് അങ്ങിനെയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.