ഏക സിവില്‍ കോഡിനെതിരായ ബില്ലിനെ എതിര്‍ക്കാന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസു കാര്‍ ഉണ്ടായില്ലെന്ന, ലീഗ് അംഗം അബ്ദുല്‍ വഹാബിന്റെ പ്രസ്താവനയെക്കുറിച്ച് അദ്ദേ ഹത്തോടു ചോദിക്കണം. രാജ്യസഭയില്‍ ബില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് അംഗം ജെ ബി മേത്തര്‍ ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അതിന്റെ തെളിവായി വിഡിയോ ദൃശ്യങ്ങള്‍ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
തൃശൂര്‍: മുസ്ലിം ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഒറ്റ ക്കെട്ടായാണ് യുഡിഎഫ് മുന്നോട്ടുപോവുന്നതെന്നും മുസ്ലിം ലീഗിനെ ലക്ഷ്യമിട്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവന യുഡിഎഫില്‍ കുഴപ്പമുണ്ടാക്കാനെന്നും അതു വിലപ്പോവില്ലെ ന്നും സതീശന് പറഞ്ഞു. ലീഗ് തീവ്രവാദ ബന്ധമുള്ള കക്ഷിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് എം.വി ഗോവിന്ദന് തിരുത്തിയതില്‍ സന്തോഷമുണ്ടെന്നും സതീശന് പറഞ്ഞു.
ലീഗിനെ ലക്ഷ്യമിട്ടുള്ള എംവി ഗോവിന്ദന്റെ പ്രസ്താവനയുടെ ഉദ്ദേശ്യം,സര്‍ക്കാരിനെതിരായ ജനരോഷം വഴിതിരിച്ചുവിട്ട് ഒരു ചര്ച്ചയുണ്ടാക്കുകയെന്നതാണ്. എന്നാല്‍ അതു യുഡിഎഫില്‍ വിലപ്പോവില്ല. എ ന്തെങ്കിലും പുതിയ ചര്‍ച്ചയുണ്ടാക്കി സര്‍ക്കാരിനെ രക്ഷിക്കുകയാണ് അവരുടെ തന്ത്രമെന്നും വി.ഡി സതീശന് വ്യക്തമാക്കി.
ഏക സിവില്‍ കോഡിനെതിരായ ബില്ലിനെ എതിര്‍ക്കാന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസുകാര്‍ ഉണ്ടായില്ലെ ന്ന, ലീഗ് അംഗം അബ്ദുല്‍ വഹാബിന്റെ പ്രസ്താവനയെക്കുറിച്ച് അദ്ദേഹത്തോടു ചോദിക്കണം. രാജ്യ സഭ യില്‍ ബില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് അംഗം ജെബി മേത്തര്‍ ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അ തിന്റെ തെളിവായി വിഡിയോ ദൃശ്യങ്ങള്‍ ഉണ്ടെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.