Breaking News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വീണ്ടും കണ്ടെത്തിയത് ഞെട്ടിക്കുന്ന ക്രമക്കേടുകള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സഹായ വിതരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം സംസ്ഥാന ത്തൊട്ടാകെ ഓപ്പറേഷന്‍ സിഎംഡിആര്‍എഫ് എന്ന പേരില്‍ നടത്തുന്ന പരിശോധന യില്‍ അടിമുടി ക്രമക്കേട് കണ്ടെത്തിയതായി വിജിലന്‍സ് അറിയിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ സഹായ വിതരണവുമായി ബന്ധപ്പെട്ട് കൂടു തല്‍ ക്രമക്കേടുകള്‍ പുറത്ത്. താലൂക്ക് വില്ലേജ് അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാ ണ് വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതായതെന്ന് വിജിലന്‍സ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധി സഹായ വിതരണം അനര്‍ഹര്‍ തട്ടിയെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി വ്യാപക പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്.

തിരുവനന്തപുരം വര്‍ക്കല താലൂക്ക് ഓഫിസില്‍ ഒരു ഏജന്റിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ആറ് അപേ ക്ഷകള്‍ അയച്ചതായി കണ്ടെത്തി. മാറനല്ലൂര്‍ സ്വദേശിക്ക് അപ്പെന്റി സൈറ്റിസ് രോഗത്തിന് ഒരു ദിവസം ചികിത്സ തേടിയ മെഡിക്കല്‍ രേഖയുടെ അടിസ്ഥാനത്തില്‍ ഹൃദ്രോഗ ചികിത്സയ്ക്കാണ് ധനസഹായം അ നുവദിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ 14അപേക്ഷകളില്‍ പത്തിലും ഒരു ഡോക്ടര്‍ തന്നെ സര്‍ട്ടിഫി ക്കറ്റ് നല്‍കിയിട്ടുണ്ട്. ഒറ്റ ദിവസം തന്നെ ഒമ്പത് ചികിത്സാ സര്‍ട്ടിഫിക്കറ്റുകളും ഇദ്ദേഹം വിവിധ രോഗിക ള്‍ക്ക് നല്‍കിയതായും വിജിലന്‍സ് കണ്ടെത്തി.

കൊല്ലം പടിഞ്ഞാറേ കല്ലട സ്വദേശിക്ക് പ്രകൃതി ക്ഷോഭത്തില്‍ വീടിന്റെ 76 ശതമാനം കേടുപാട് സംഭവിച്ച തില്‍ നാല് ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാല്‍, പരിശോധനയില്‍ വീടിന് കേടുപാടേ സംഭവിച്ചിട്ടി ല്ലെന്നും വ്യക്തമായി. അപേക്ഷകനെ നേരില്‍ കണ്ട് വിവരം തേടിയപ്പോള്‍ ലഭിച്ച മറുപടി ഇയാള്‍ അങ്ങ നെയൊരു അപേക്ഷ നല്‍കുകയോ സ്ഥല പരിശോധനക്ക് ഉദ്യോഗസ്ഥരാരും ഇതുവരെ വരികയോ ചെ യ്തിട്ടില്ലെന്നുമായിരുന്നു. അക്കൗണ്ടില്‍ വന്ന പണം ഇയാള്‍ ഇതുവരെ ചെലവഴിച്ചിട്ടുമില്ല.

റേഷന്‍ കാര്‍ഡിന്റേയും ആധാര്‍ കാര്‍ഡിന്റേയും പകര്‍പ്പുകള്‍ ഇല്ലാതെ അപേക്ഷിച്ചവര്‍ക്കും കൊല്ലത്ത് അപേക്ഷയില്‍ പറഞ്ഞ രോഗത്തിനല്ലാത്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ക്കും തുക അനുവദി ച്ചിട്ടുണ്ട്. കൊല്ലം തൊടിയൂര്‍ വില്ലേജ് ഓഫിസില്‍ സമര്‍പ്പിച്ച പല അപേക്ഷകളിലും ഒരേ കൈയ്യക്ഷരമാ ണ്. തൊടുപുഴ താലൂക്കില്‍ 2001 മുതല്‍ 2023 വരെ ലഭിച്ച 70അപേക്ഷകളിലും അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ ഒന്നുതന്നെയായിരുന്നു. ഇവയെല്ലാം ഒരേ അക്ഷയസെന്റര്‍ വഴി സമര്‍പ്പിച്ചതാണെന്നും കണ്ടെ ത്തിയിട്ടുണ്ട്.

കോഴിക്കോട് പ്രവാസിയുടെ മകന് ചികിത്സാ സഹായമായി മൂന്ന് ലക്ഷം നല്‍കിയതിലും ക്രമക്കേട് നടന്ന തായി വിജിലന്‍സ് പറയുന്നു. ഇടുക്കിയില്‍ 2001 മുതല്‍ 23 വരെയുള്ള 70 അപേക്ഷകളില്‍ നല്‍കിയത് ഒരേ ഫോണ്‍ നമ്പര്‍ ആണ്. വര്‍ക്കലയില്‍ ഒരു ഏജന്റിന്റെ നമ്പര്‍ ഉപയോഗിച്ച് ആറ് അപേക്ഷകള്‍ നല്‍ കിയതായും വിജിലന്‍സ് കണ്ടെത്തി.

ഒട്ടേറെ വില്ലേജുകളില്‍ ഒരേ ഡോക്ടര്‍ നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ സഹായം അനുവദിച്ചി ട്ടുണ്ട്. ഒരേ ഫോണ്‍ നമ്പറുകള്‍ നല്‍കിയ അപേക്ഷകളും കണ്ടെത്തി. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നവര്‍ ടോള്‍ ഫ്രീ നമ്പരായ 1064എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ്ആപിലൂ ടെ 9447789100 എന്ന നമ്പരിലോ അറിയിക്കാവുന്നതാണ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.