Kerala

മുഖ്യമന്ത്രിക്ക് പൗര സ്വീകരണം; വിപുലമായ ഒരുക്കങ്ങളുമായി ദുബായ്

നോര്‍ക്കയുടെ നേതൃത്വത്തില്‍ ദുബായിലും മറ്റ് വടക്കന്‍ എമിറേറ്റുകളിലുമുള്ള വിവിധ മലയാളി സംഘടനകളെ ചേര്‍ത്തുകൊണ്ട് മെയ് 10ന് ദുബായ് അല്‍നാസര്‍ ലെഷര്‍ ലാന്‍ഡിലാണ് സ്വീകരണ പരിപാടി ഒരുക്കുന്നത്

അബുദാബി : ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് സംഘടിപ്പിക്കുന്ന ആനുവല്‍ ഇന്‍വെ സ്റ്റ്‌മെന്റ് മീറ്റില്‍ (AIM) പങ്കെടുക്കാനായി യുഎഇ സര്‍ക്കാരിന്റെ ക്ഷണപ്രകാരം എത്തുന്ന മുഖ്യമന്ത്രി പിണ റായി വിജയനും മന്ത്രിമാരായ പി രാജീവിനും പി എ മുഹമ്മദ് റിയാസിനും പൗര സ്വീകരണം നല്‍കാന്‍ ദു ബായ് ഒരുങ്ങുന്നു. നോര്‍ക്കയുടെ നേതൃത്വത്തില്‍ ദുബായിലും മറ്റ് വടക്കന്‍ എമിറേറ്റുകളിലുമുള്ള വിവി ധ മലയാളി സംഘടനകളെ ചേര്‍ത്തുകൊണ്ട് മെയ് 10ന് ദുബായ് അല്‍നാസര്‍ ലെഷര്‍ ലാന്‍ഡിലാണ് സ്വീ കരണ പരിപാടി ഒരുക്കുന്നത്.

പരിപാടിക്കു മുന്നോടിയായി ദുബായ് ഫ്‌ലോറ ക്രീക്ക് ഹോട്ടലില്‍ വിപുലമായ സ്വാഗതസംഘ രൂപീകരണ യോഗം സംഘടിപ്പിച്ചു. നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ നോര്‍ ക്ക ഡയറക്ടര്‍ ഒ വി മുസ്തഫയുടെ അധ്യക്ഷ തയില്‍ നടന്ന പരിപാടിയില്‍ ദുബായിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ രാജന്‍ മാഹി സ്വാഗതം പറ ഞ്ഞു.ദുബായിലെയും മറ്റ് നോര്‍ത്ത് എമിറേറ്റുകളിലെയും വിവിധ മലയാളി സംഘടനകളുടെ പ്രതിനി ധികളായി പങ്കെടുത്ത 351 പേര്‍ അടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു.വിവിധ സംഘടനാ പ്രതിനിധി കളെയും ലോക കേരളസഭ അംഗങ്ങളെയും മറ്റ് മലയാളി പൗര പ്രമുഖരെയും ഉള്‍പ്പെടുത്തിക്കൊണ്ട് 51 അംഗ പ്രവര്‍ത്തക സമിതി രൂപീകരിച്ചു.

നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എം എ യൂസഫലി, ഡോ.ആസാദ് മൂപ്പന്‍, രവി പിള്ള, സി വി റപ്പായി, ജെ കെ മേനോന്‍ എന്നിവരാണ് മുഖ്യ രക്ഷാധികാരിക ള്‍. സ്വാഗതസംഘം ചെയര്‍മാനായി ഡോ. കെ പി ഹുസൈന്‍, ജനറല്‍ കണ്‍വീനറായി നോര്‍ക്ക ഡയറക്ടര്‍ ഒ വി മുസ്തഫ എന്നിവരെ തിരഞ്ഞെടു ത്തു. അബ്ദുല്‍ ജബ്ബാര്‍, ഷംലാല്‍, വി എ ഹസന്‍, കെ എം നൂറുദ്ദീന്‍, ഷംസുദ്ദീന്‍ മുഹിയുദ്ദീന്‍ എന്നിവര്‍ സഹ രക്ഷാധികാരികളാണ്.എന്‍ കെ കുഞ്ഞുമുഹമ്മദ്, രാജന്‍ മാഹി, ആര്‍ പി മുരളി എന്നിവര്‍ കോഡി നേറ്റര്‍മാരായി പ്രവര്‍ത്തിക്കും. ജോയിന്‍ കണ്‍വീനര്‍മാരായി മുഹമ്മദ് റാഫി, റിയാസ് കൂത്തുപറമ്പ്, ഹമീ ദ് (ഷാര്‍ജ), സൈമണ്‍ (ഫുജൈറ), മോഹനന്‍ പിള്ള (റാസല്‍ഖൈമ) എന്നിവരെയും തീരുമാനിച്ചു. പരി പാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക നിയന്ത്രണ ചുമതല പി എ അബ്ദുല്‍ ജലീല്‍ നിര്‍വഹിക്കും. പ്രചാ രണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രചാരണ കമ്മിറ്റിയും സന്നദ്ധ പ്രവര്‍ത്തനത്തിനായി വോളണ്ടിയര്‍ കമ്മി റ്റിയും രൂപീകരിച്ചു.

മുഖ്യമന്ത്രിയുടെയും കേരള സര്‍ക്കാരിന്റെയും സവിശേഷ ശ്രദ്ധയില്‍ പെടുത്തണമെന്ന് യുഎഇയിലെ മലയാളി സമൂഹമാഗ്രഹിക്കുന്ന കാര്യങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകളും നിവേദനം സമര്‍പ്പണവും പരി പാടിയുടെ ഭാഗമായി ആലോചിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. കെ പി ഹുസൈന്‍ പറഞ്ഞു. ഓര്‍മ പ്രസിഡന്റ് റിയാസ് കൂത്തുപറമ്പ് യോഗത്തില്‍ നന്ദി പ്രകാശിപ്പിച്ചു.

അബുദാബി ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്പ്‌മെന്റ് സംഘടിപ്പിക്കുന്ന ആനുവല്‍ ഇന്‍വെ സ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കാനായി സര്‍ക്കാരിന്റെ ക്ഷണപ്രകാരം അബുദാബിയില്‍ എത്തുന്ന മുഖ്യമന്ത്രി ക്ക് മെയ് ഏഴിന് അബുദാബിയിലെ പൗര സമൂഹവും സ്വീകരണം ഒരുക്കുന്നുണ്ട്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.