Breaking News

മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധ സാധ്യത; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പാല ക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ കസ്റ്റഡിയില്‍. ജില്ലാ വൈസ് പ്രസി ഡന്റ് വിനോദ് ചെറാട് അടക്കം ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കസ്റ്റ ഡിയില്‍ എടുത്തിരിക്കുന്നത്

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ കസ്റ്റഡിയില്‍. ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് ചെറാട് അടക്കം ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ഇന്ധന സെസ് വര്‍ധനവ് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുന്നുണ്ട്. കഴി ഞ്ഞദിവസങ്ങളില്‍ മുഖ്യമന്ത്രിക്ക് നേരെ വിവിധയിടങ്ങളില്‍വെച്ച് കരിങ്കൊടി കാണിച്ചിരുന്നു.

കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ കെഎസ്യു വനിതാ നേതാവിനെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്ത തിന് എതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. യൂത്ത് കോണ്‍ ഗ്രസ് പ്രവര്‍ത്തകര്‍ കളമശേരിയില്‍ നട ത്തിയ പ്രതിഷേധത്തിനിടയില്‍ കെഎസ്യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പൊലീസ് ഉദ്യോഗസ്ഥന്‍ വ സ്ത്രത്തില്‍ പിടിച്ച് വലിച്ചു കൊണ്ടുപോകുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. പൊലീസുകാര്‍ക്ക് എതി രെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷി യാസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 hours ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.