ദുബായ് : പ്രത്യേകം കാത്തുനിൽക്കാതെ യാത്രക്കാരൻ വിമാനത്താവളത്തിലേക്കു കടക്കുമ്പോൾതന്നെ മുഖം സ്കാൻ ചെയ്ത് (ഫേഷ്യൽ റെകഗ്‌നിഷൻ) നിമിഷങ്ങൾക്കകം യാത്രാനടപടികൾ പൂർത്തിയാക്കുന്ന സ്മാർട്ട് സേവനം ദുബായ് വിമാനത്താവളത്തിൽ ഉടൻ ആരംഭിക്കും. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ സ്മാർട്ട് സർവീസസ് ഡപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടർ ലഫ്.കേണൽ ഖാലിദ് ബിൻ മദിയ അൽ ഫലാസിയാണ് ദുബായ് ജൈറ്റക്സിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. ഭാവിയിലെ എമിഗ്രേഷൻ എന്ന പേരിലാണ് ബോർഡർലെസ് ട്രാവൽ സർവീസ് പ്രഖ്യാപിച്ചത്.
ഇതനുസരിച്ച് വിമാനയാത്രയ്ക്ക് പ്രിന്റ് ചെയ്ത പാസ്പോർട്ടോ ബോർഡിങ് പാസോ ദുബായിൽ നേരിട്ടു കാണിക്കേണ്ടിവരില്ല. വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് ബയോമെട്രിക് ഡേറ്റ റജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ എമിഗ്രേഷൻ കവാടത്തിലൂടെ സ്മാർട്ടായി നടന്നുപോകാം. ഇതിനിടെ സ്മാർട്ട് ഗേറ്റിൽ സ്ഥാപിച്ച നൂതന ക്യാമറ യാത്രക്കാരന്റെ മുഖം തിരിച്ചറിഞ്ഞ് പാസ്പോർട്ട്, വീസാ, ടിക്കറ്റ് തുടങ്ങിയ വിവരങ്ങൾ കംപ്യൂട്ടറിൽ ഒത്തുനോക്കി യാത്രാനുമതി നൽകും. എമിഗ്രേഷൻ ക്ലിയറൻസിനായി കാത്തുനിൽക്കുന്നതും ഒഴിവാക്കാം.
നിമിഷങ്ങൾക്കകം യാത്രാ നടപടികൾ പൂർത്തിയാക്കുന്ന ഈ സംവിധാനം യാത്ര കൂടുതൽ എളുപ്പമാക്കും. നവീന സാങ്കേതിക വിദ്യയിലൂടെ തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ പ്രവർത്തിക്കുന്ന സംവിധാനം വിജയകരമാണ്. 2021 മുതൽ ഫാസ്റ്റ് ട്രാക്ക് പാസ്പോർട്ട് കൺട്രോൾ സർവീസ് മുഖേന ദുബായിൽ എമിഗ്രേഷൻ നടപടികൾ 9 സെക്കൻഡിനകം പൂർത്തിയാക്കിവരുന്നുണ്ട്.
ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനം അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലും ആരംഭിച്ചിരുന്നു. പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും കാണിക്കാതെ തന്നെ എമിഗ്രേഷൻ നടപടികൾ ഇതുവഴി പൂർത്തിയാക്കാം.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.