കൂട്ടുകാരന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം ചോദിച്ചാണ് വിളിച്ചതെന്നും സിനിമ നട ന്‍ കൂടി യായതിനാല്‍ സഹായിക്കുമെന്ന് കരുതിയെന്നും കുട്ടി പറയുന്നു. ആറ് പ്രാവശ്യം വിളിച്ചതു കൊ ണ്ടാവും ദേഷ്യപ്പെട്ടത്. തനിക്കതില്‍ പ്രശ്നമില്ല- മുകേഷിനെ വിളിച്ച കുട്ടി യുടെ വിശദീകരണം
പാലക്കാട്: മുകേഷ് എംഎല്‍എയെ വിളിച്ചത് കൂട്ടുകാരന് ഫോണ്‍ കിട്ടാനാണെന്ന് ഒറ്റപ്പാലം പാല പ്പുറം സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി വിഷ്ണു. കൂട്ടുകാരന്റെ ഓണ്‍ലൈന്‍ പഠനത്തിന് സ ഹായം ചോദിച്ചാണ് വിളിച്ചതെന്നും സിനിമ നടന്‍ കൂടിയായതിനാല്‍ സഹായിക്കുമെന്ന് കരുതിയെ ന്നും കുട്ടി പറയുന്നു. ആറ് പ്രാവശ്യം വിളിച്ചതുകൊണ്ടാവും ദേഷ്യപ്പെട്ടത്. തനിക്കതില്‍ പ്രശ്നമില്ല. റെക്കോര്‍ഡ് ചെയ്ത സംഭാഷണം കൂട്ടുകാരന് മാത്രമേ ഷെയര്‍ ചെയ്തിരുന്നുള്ളൂ. അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ലെന്നും വിഷ്ണു മാധ്യമങ്ങളോട് പ്രതി കരിച്ചു.
‘മുകേഷേട്ടനെ വിളിച്ചപ്പോള്‍ ഗൂഗിള്‍ മീറ്റിങ്ങിലാണെന്ന് പറഞ്ഞു. കുറച്ചുകഴിഞ്ഞ് വിളിക്കാനും പറ ഞ്ഞു. പിന്നീട് ഞാന്‍ ആറ് തവണ വിളിച്ചു. ആറാമത്തെ തവണ വിളിച്ചപ്പോള്‍ ഗൂഗിള്‍ മീറ്റ് കട്ടായി എന്ന് പറഞ്ഞെു മുകേഷേട്ടന്‍ തിരിച്ചുവിളിക്കുകയായിരുന്നു. സിനിമാ നടനെ വിളിച്ചതുകൊ ണ്ടാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. സ്‌കൂളില്‍ ഫോണ്‍ ഇല്ലാത്ത ഒരുപാട് കുട്ടികളുണ്ട്. അ തിനൊരു സഹായത്തിന് സിനിമാനടന്‍ കൂടി അല്ലേ, അതുകൊണ്ടാണ് വിളിച്ചത്. ആറ് പ്രാവശ്യം വിളിച്ചതുകൊണ്ടാവും ദേഷ്യപ്പെട്ടത്. എനിക്കതില്‍ ഒരു പ്രശ്‌നവുമില്ല. കൂട്ടുകാരന് ഫോണ്‍ കിട്ടാ നാണ് വിളിച്ചത്. അദ്ദേഹം ഫോണ്‍ ഇല്ലാത്തവര്‍ക്ക് ഫോണ്‍ വാങ്ങിക്കൊടുക്കുന്നതായി കേട്ടിരുന്നു. എനിക്ക് ഫോണ്‍ കിട്ടാന്‍ കുറേ ബുദ്ധിമുട്ടിയിരുന്നു. അമ്മയുടെ ശമ്പളം ഒക്കെ ഉപയോഗിച്ചാണ് ഫോണ്‍ വാങ്ങിയത്. ബാക്കിയുള്ള കുട്ടികള്‍ എത്ര കഷ്ടപ്പെടു ന്നുണ്ടാകും.അതുവിചാരിച്ചാണ് വിളിച്ചതെന്നും കുട്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കുട്ടിയുടെ വീട്ടുകാര്‍ സിപിഎം അനുഭാവികളും കുട്ടി ബാലസംഘത്തിന്റെ നേതാവുമാണ്. പ്രശ്‌നം പരിഹരിച്ചെന്ന് ഒറ്റപ്പാലം മുന്‍ എംഎല്‍എ എം ഹംസ പറഞ്ഞു.
സഹായം ചോദിച്ച് വിളിച്ച ഒറ്റപ്പാലത്തെ സ്‌കൂള്‍ വിദ്യാത്ഥിയോട് രോഷാകുലനായി പെരുമാറുന്ന മുകേഷിന്റെ ശബ്ദ ശകലം സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുകയാണ്. ഒറ്റപ്പാലത്തെ പ ത്താം ക്ലാസ് വിദ്യാര്‍ത്ഥി എന്ന് പരിചയപ്പെടുത്തിയ കുട്ടിയോട് മുകേഷ് എംഎല്‍എ കയര്‍ക്കുന്ന ഈ ശബ്ദ ശകലമാണ് വിവാദമായിരിക്കുന്നത്. മുകേഷിനെതിരെ കേസ്സെടുക്കണെന്ന് കാണിച്ച് ബാലാവകാശ കമ്മീഷന് എം എസ് എഫ് പരാതി നല്‍കി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.