കൊല്ലം എംഎല്‍എ എം മുകേഷിനെ ഫോണില്‍ വിളിച്ച വിദ്യാത്ഥിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫോണില്‍ വിളിച്ചത്
പാലക്കാട്: കൊല്ലം എംഎല്‍എ എം മുകേഷിനെ ഫോണില്‍ വിളിച്ച വിദ്യാത്ഥിയെ തിരിച്ചറിഞ്ഞു. ഒ റ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫോണില്‍ വിളിച്ചത്. സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടിയാണ് എംഎല്‍എയെ വിളിച്ചതെന്ന് ബന്ധുക്കള്‍ പറ ഞ്ഞു. രാവിലെ സ്ഥലം എംപിയും കോണ്‍ഗ്രസ് നേതാവുമായ വികെ ശ്രീകണ്ഠന്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ചു.
മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാലവകാശ കമ്മീഷനില്‍ പരാതി നല്‍കി. മുകേഷ് നടത്തിയത് സത്യാപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സംഭവം വി വാദമായതിന് പിന്നാലെ എംഎല്‍എ വിശദീകരണവുമായി രംഗത്തുവന്നിരുന്നു. തന്നെ മനഃപൂര്‍ വം പ്രകോപിപ്പിക്കാന്‍ ആരോ ചെയ്ത വേലയാണിതെന്നും അതിന് കുട്ടികളെ കരുവാക്കിയതാണെ ന്നുമായിരുന്നു മുകേഷ് പറഞ്ഞത്.
അതേസമയം ആരോ പ്ലാന്‍ ചെയ്ത് വിളിക്കുന്നത് പോലെയാണ് ഫോണ്‍ വന്നതെന്ന് മുകേഷ് പ്രതി കരിച്ചു. പ്രകോപിപ്പിക്കുകയായിരുന്നു ലക്ഷ്യ ം.പക്ഷേ ഇന്ന് വരെ അവര്‍ക്ക് വിജയിക്കാന്‍ പറ്റി യി ട്ടില്ല. വരുന്ന എല്ലാ കോളുകളും എടുക്കുന്നയാളാണ് ഞാന്‍, എടുക്കാന്‍ പറ്റിയില്ലെങ്കില്‍ തിരിച്ചുവി ളിക്കുന്നയാളാണെന്ന് മുകേഷ് പറഞ്ഞു.
കുട്ടികളോട് പെരുമാറേണ്ടതെങ്ങനെയെന്ന് എന്നെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. കുട്ടികളോട് ഏറ്റവും നന്നായി പെരുമാറുന്ന ആളാണ് താന്‍. എനിക്കും മക്കളുണ്ട്. ചൂരല്‍വെച്ച് അടിക്കണമെന്ന് പറഞ്ഞത് സ്‌നേഹശാസനയായാണ്. സ്വന്തം അച്ഛന്റെയോ അച്ഛന്റെ ചേട്ടന്റെയോ പ്രായമുള്ള ആ ളാണ് താന്‍. രാഷ്ട്രീയമുള്ള സംഭവമാണിത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെങ്കിലും മുന്നില്‍ കൊണ്ടുവരും. സൈബര്‍ സെല്ലി ലും പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കും. ഫോണ്‍ വിളിച്ച മോനോട് പറയാനുള്ളത് ഇത്തരം ആളുകള്‍ പറയുന്നത് കേള്‍ക്കരുതെന്നാണ്. കുട്ടിക്ക് വിഷ മമായിട്ടുണ്ടെങ്കില്‍ എനിക്ക് അതിലും വിഷമമുണ്ടെന്ന് മുകേഷ് പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.