കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ പേര് നിര്‍ദേശിച്ച് ജി 23 നേതാക്കള്‍. മു കുള്‍ വാസ്‌നികിനെ അധ്യക്ഷനാക്കണമെന്ന് ജി 23 നേതാക്കള്‍ ആവശ്യപ്പെട്ടെന്നാണ് സൂചന. പ്രവര്‍ത്തക സമിതി ചേരാനിരി ക്കെയാണ് നിര്‍ദേശവുമായി നേതാക്കള്‍ രംഗത്തെത്തിയത്
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ പേര് നിര്‍ദേശിച്ച് ജി 23 നേതാക്കള്‍. മുകുള്‍ വാസ്‌നികിനെ അധ്യക്ഷനാക്കണമെന്ന് ജി 23 നേതാക്കള്‍ ആവശ്യപ്പെട്ടെന്നാണ് സൂചന. പ്രവര്‍ത്തക സമി തി ചേരാനിരിക്കെയാണ് നിര്‍ദേശവുമായി നേതാക്കള്‍ രംഗത്തെത്തിയത്. എന്നാല്‍ സോണിയ ഗാന്ധി തുടരണമെന്നാണ് അശോക് ഗെഹ്‌ലോട്ട് അഭിപ്രായപ്പെട്ടത്.
നിലവില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് മുകുള്‍ വാസ്‌നിക്. കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടു ണ്ട്. 2009-14 വരെ മഹാരാഷ്ട്രയിലെ രാംടെക് മണ്ഡലത്തെ പ്രതിനിധീകരിച്ചു. എന്‍എസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ദേശീയ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ യും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തിരുത്തല്‍വാദികളുടെ സമ്മര്‍ദത്തിന്റെ ഫല മായിട്ടാണ് ഇന്ന് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്.
ജി 23 നേതാക്കളുടെ പ്രതിഷേധം കനത്തതോടെ സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാജിസന്ന ദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടി ക്കാട്ടി ജനറല്‍ സെക്രട്ടറി റണ്‍ദീപ് സുര്‍ജേവാലയും പിന്നാലെയെത്തി. ഇത് രണ്ടാം തവണയാണ് ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചത്.
കോണ്‍ഗ്രസില്‍ ഔദ്യോഗിക പദവികളൊന്നുമില്ലെങ്കിലും മറ്റു നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പി നു ചുക്കാന്‍ പിടിച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു. രാഹുല്‍ ഗാന്ധി യുടെ വിശ്വസ്തനായ സംഘടനാ ജനറ ല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ജി 23 നേതാക്കള്‍ ഉന്നം വയ്ക്കുന്നുണ്ട്. ജി 23 നേതാക്കളില്‍ നി ന്നും വര്‍ക്കിങ് പ്രസിഡന്റിനെ കണ്ടെത്തി പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം നടത്തുന്നുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.