ഫത്തോര്‍ദ: മുംബൈ സിറ്റി എഫ്സി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍മാര്‍. നാലാംകിരീടം കൊതിച്ചെത്തിയ എടികെ മോഹന്‍ ബഗാനെ 2–1ന് വീഴ്ത്തിയാണ് മുംബൈയുടെ നേട്ടം. കന്നിക്കിരീടമാണ്. സിറ്റി ഫുട്ബോള്‍ ഗ്രൂപ്പ് ഏറ്റെടുത്ത ആദ്യസീസണില്‍ത്തന്നെ മുംബൈ ചാമ്പ്യന്‍മാരായി. 90–ാംമിനിറ്റില്‍ ഇന്ത്യക്കാരന്‍ ബിപിന്‍ സിങ് നേടിയ ഗോളിലാണ് മുംബൈ ഇന്ത്യന്‍ ഫുട്ബോളിന്റെ ചക്രവര്‍ത്തിമാരായത്. പിന്നിലായശേഷമാണ് രണ്ടടിച്ച് സെര്‍ജിയോ ലൊബേറോയുടെ സംഘം കിരീടം നെഞ്ചേറ്റിയത്. ബര്‍ത്തലോമെവ് ഒഗ്ബച്ചെയുടെ മുന്നേറ്റത്തിലാണ് അധികസമയത്തേക്ക് നീങ്ങുന്ന കളി മുംബൈ പിടിച്ചത്. പിന്‍നിരയില്‍നിന്ന് പ്രതിരോധക്കാരന്‍ മൗര്‍താഡ ഫാള്‍ നീട്ടിനല്‍കിയ പന്ത് ബോക്സിനടുത്ത് എടികെ ഗോളി അരിന്ദം ഭട്ടാചാര്യ അടിച്ചകറ്റാന്‍ ശ്രമിച്ചു. നടന്നില്ല. മുന്നിലുള്ള ഒഗ്ബച്ചെ പന്ത് കാലിലാക്കി. സന്ദേശ് ജിങ്കന്‍ ഉള്‍പ്പെടുന്ന എടികെ പ്രതിരോധത്തെ കബളിപ്പിച്ച് മുന്നേറ്റം. പന്ത് വലതുവശം നല്‍കി. ഇതിനിടെ ബിപിന്‍ ഓടിയെത്തി. ഒറ്റയടി. മുംബൈ ആഘോഷിച്ചു. നേരത്തേ മുംബൈ പ്രതിരോധത്തിന്റെ പിഴവ് മുതലാക്കിയാണ് എടികെ മുന്നിലെത്തിയത്. ഇടതുമൂലയില്‍നിന്ന് പന്ത് പിടിച്ചെടുത്ത റോയ് കൃഷ്ണ ഡേവിഡ് വില്യംസിന് നല്‍കി. ഈ ഓസ്ട്രേലിയക്കാരന് ഉന്നംതെറ്റിയില്ല. വൈകാതെ മുംബൈ ഒപ്പമെത്തി. ആദം ലെ ഫൊഡ്രെയെ ലക്ഷ്യമാക്കി അഹമ്മദ് ജാഹു തൊടുത്ത നീളന്‍ പാസ് എടികെ പ്രതിരോധക്കാരന്‍ ടിരി പ്രതിരോധിച്ചു. പക്ഷേ, തലയില്‍ തട്ടി പന്ത് വലയിലായി. പിന്നാലെ ഇരുടീമുകളും പലപ്പോഴും ഗോളിനടുത്ത് എത്തിയെങ്കിലും ഗോളിമാര്‍ തടഞ്ഞു. കളിക്കിടെ മുംബൈ പ്രതിരോധക്കാരന്‍ അമേയ് റണവാഡെ സുഭാശിഷ് ബോസുമായി തല കൂട്ടിയിടിച്ച് ബോധം നഷ്ടമായത് ആശങ്കപരത്തി. ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ച താരത്തിന്റെ ആരോഗ്യനില തൃപ്തി കരമാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.