Home

മുംബൈ ബാര്‍ജ് ദുരന്തം ; രണ്ട് മലയാളികള്‍ കൂടി മരിച്ചു, ക്യാപ്റ്റനെതിരെ പൊലിസ് കേസ്

തൃശൂര്‍ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അര്‍ജുന്‍, ശക്തികുളങ്ങര സ്വദേശി ആന്റണി എഡ്വിന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളെ കൂടി തിരിച്ചറിഞ്ഞു. തൃശൂര്‍ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അര്‍ജുന്‍, ശക്തികുളങ്ങര സ്വദേശി ആന്റണി എഡ്വിന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.

ബാര്‍ജിലെ സേഫ്റ്റി ഓഫീസറായിരുന്നു അര്‍ജുന്‍. ഇന്ന് രാവിലെയാണ് കുടുംബത്തിന് ഇത് സം ബന്ധിച്ച് അറിയിപ്പ് ലഭിച്ചത്. വയനാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി ജോമിഷ് ജോസഫ്, കോട്ടയം പൊന്‍കുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മയിലിന്റെ മകന്‍ സസിന്‍ ഇസ്മയില്‍ എന്നിവരാണ് മരിച്ച മറ്റു മറ്റ് മലയാളികള്‍.

ടൗട്ടെ ചുഴലിക്കാറ്റിനിടെയാണ് ബാര്‍ജ് കടലില്‍ മുങ്ങി മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിച്ചത്. കാണാതായവരുടെ കൂട്ടത്തിലും മലയാളികളു ണ്ടെന്നാണ് സംശയിക്കുന്നത്. കണ്ടെടുത്ത മൃതദേ ഹങ്ങള്‍ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടില്ല. 37 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ ബാര്‍ ജിന്റെ ക്യാപ്റ്റന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്യാപ്റ്റനെതിരെ പൊലിസ് കേസെടുത്തു.

മുംബൈ തുറമുഖത്തു നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെയാണ് പി 305 മുങ്ങിയത്. രക്ഷപ്പെട്ട ബാര്‍ജ് എഞ്ചിനിയര്‍ മുസ്തഫിസുര്‍ റെഹ്മാന്‍ ഷേക്ക് നല്‍കിയ പരാതിയിലാണ് ക്യാപ്റ്റന്‍ രാകേഷ് ബല്ലവും ഏതാനും ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തത്. ഐപിസി 304(2), 338, 34 തുട ങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പു ലഭിച്ചിട്ടും കാപ്റ്റനും മറ്റ് ഉദ്യോ ഗസ്ഥരും ജീവനക്കാരുടെ ജീവന്‍ രക്ഷിക്കു ന്നതിനുള്ള സംവിധാനമൊരുക്കിയില്ലെന്നാണ് പരാതി.

ബോബെ ഹൈയിലെ ഹീര ഓയില്‍ ഫീല്‍ഡില്‍ നങ്കൂരം വേര്‍പെട്ടതോടെയാണ് ബാര്‍ജ് ഒഴി കിയതും പിന്നീട് മുങ്ങിയതും. ബാര്‍ജില്‍ നിന്ന് ഇതുവരെ 188 പേരെ നേവിയുടെകപ്പലുകള്‍ രക്ഷപ്പെടുത്തി. ഒഎന്‍ജിസിയ്ക്കുവേണ്ടി കരാര്‍ ജോലികള്‍ ഏറ്റെടുത്തു നടത്തുന്ന കമ്പനിയുടേ താണ് ബാര്‍ജ്. ഓഫ്‌ഷോര്‍ ട്രഞ്ചിങ് നത്തിക്കൊണ്ടിരുന്ന സമയത്താണ് അപകടത്തില്‍പെട്ടത്. നാവികസേനയുടെ ടഗ്ഗുകളുടെയും ഹെലികോ പ്റ്ററുകളുടെയും സഹായത്തോടെ യുദ്ധക്കപ്പ ലുകളായ ഐന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കൊച്ചി എന്നിവയാണ് തിരച്ചില്‍ നടത്തിയത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.