Breaking News

മുംബൈയിൽ നിന്ന് ജിദ്ദയിലേക്കും മസ്കത്തിലേക്കുമുള്ള ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി.

ദുബായ് : മുംബൈയിൽ നിന്ന് സൗദിയിലെ ജിദ്ദയിലേക്കും ഒമാനിലെ മസ്കത്തിലേക്കുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി. ഇന്ന് (തിങ്കൾ) മുംബൈയിൽ നിന്ന് പറന്നുയരേണ്ടിയിരുന്ന മസ്കത്തിലേക്കുള്ള 6ഇ 1275, ജിദ്ദയിലേക്കുള്ള 6ഇ 56 എന്നീ വിമാനങ്ങൾക്കാണ് ഭീഷണിയുണ്ടായത്. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ പാലിച്ച് നിർബന്ധിത സുരക്ഷാ പരിശോധനകൾ ഉടനടി ആരംഭിച്ചതായി ഇൻഡിഗോ വക്താവ് പറഞ്ഞു.
ഇന്ന് പുലർച്ചെ മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് സുരക്ഷ കണക്കിലെടുത്ത് ഡൽഹിയിലേക്ക് തിരിച്ചുവിട്ടിരുന്നു. വിമാനം നിലവിൽ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ സ്റ്റാൻഡേർഡ് സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്നും ഡൽഹി പൊലീസ് പറഞ്ഞു.
ഇന്ന് ജോൺ എഫ്. കെന്ന‍‍ഡി (ജെഎഫ്‌കെ) വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു എഐ119 എന്ന വിമാനം. എന്നാൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പും സർക്കാരിന്റെ സുരക്ഷാ റെഗുലേറ്ററി കമ്മിറ്റിയുടെ നിർദേശവും ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലേക്കു തിരിച്ചുവിട്ടതായി എയർ ഇന്ത്യ വക്താവ് പറഞ്ഞു. എല്ലാ യാത്രക്കാരും ഡൽഹി എയർപോർട്ട് ടെർമിനലിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 week ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.