Breaking News

മീഡിയവണ്‍ സംപ്രേഷണം തുടരാം; കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് സുപ്രിംകോടതി സ്റ്റേ

മീഡിയവണ്‍ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധിക്ക് സു പ്രിംകോടതിയുടെ സ്റ്റേ. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവര്‍ അടങ്ങുന്ന ബഞ്ചിന്റേതാണ് വിധി

ന്യൂഡല്‍ഹി: മീഡിയവണ്‍ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വി ധിക്ക് സുപ്രിംകോടതിയുടെ സ്റ്റേ. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവര്‍ അടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. സംപ്രേഷണം വിലക്കിയ കേന്ദ്രനടപടി ശരി വെച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് മാനേജ്മെന്റും എഡിറ്റര്‍ പ്രമോദ് രാമനും പത്രപ്രവര്‍ത്തക യൂണിയനും നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ചാനലിന്റെ സുരക്ഷാ അനുമതി പിന്‍വലിക്കുന്നതിനു കാരണമായ, കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഫയലു കള്‍ പരിശോധിച്ചതിനു ശേഷമാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡി ന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ തീരുമാനം. കേന്ദ്ര നടപടിക്ക് ഇടക്കാല സ്റ്റേ അനുവദിക്കുന്നതായി കോടതി വ്യക്തമാക്കി. ചാനലിനു നേര ത്തെ പ്രവര്‍ത്തിച്ചിരുന്ന രീ തിയില്‍ തുടരാമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.

സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മിഡീയവ ണിന്റെ ആവശ്യത്തിലാണ് ബഞ്ച് വാദം കേട്ടത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരെ മീ ഡിയവണ്‍ സമര്‍പ്പിച്ച ഹര്‍ജി മാര്‍ച്ച് പത്തിനാണ് സുപ്രിംകോടതി പരിഗണിച്ചത്. ചൊവ്വാഴ്ച വിശദമായ വാ ദം കേള്‍ക്കാമെന്ന് കോ ടതി അറിയിക്കുകയായിരുന്നു.

ജനുവരി 31നാണ് ചാനലിന്റെ പ്രവര്‍ത്തനാനുമതി വിലക്കി കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് വന്നത്. ഉത്ത രവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു. സിഗിംള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെ ടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കിയ രഹസ്യ രേഖ കള്‍ പരിശോധിച്ച ശേഷമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തളളിയത്.

മുദ്ര വച്ച കവര്‍ സുപ്രിംകോടതിയില്‍ നല്‍കേണ്ട,
അതു ഞങ്ങള്‍ക്കു വേണ്ട : ചീഫ് ജസ്റ്റിസ് എന്‍ വി രമണ

‘മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്ത രവ്  സ്റ്റേ ചെയ്തതായി ഞങ്ങള്‍ വിധിക്കുന്നു. ഹരജിക്കാര്‍ക്ക്, മീഡിയവണ്‍ ചാനല്‍ സുരക്ഷാ ക്ലി യറന്‍സ് റദ്ദാക്കുന്നതിനു മുമ്പുള്ള അതേ അടിസ്ഥാനത്തില്‍ നടത്താം.’ – കോടതി വ്യക്തമാ ക്കി. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്താണെന്ന് അറിയാന്‍ ഹര്‍ ജിക്കാര്‍ക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ‘ഫയലുകള്‍ പുറത്തു വിടണം.ഹരജിക്കാര്‍ക്ക് അതറിയാനുള്ള അവകാശമു ണ്ട്. ആ അവകാശം സംരക്ഷിക്കപ്പെടണം. ഇത് ഗുരുതരമായ സാഹചര്യമാണ്. ഇതംഗീകരിക്കാ നാകില്ല.’ – ബഞ്ച് പറഞ്ഞു.

ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട വിഷയമെന്നും ഇടക്കാല ഉത്തരവു വേണമെന്നുമാ ണ് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാരജായ ദുഷ്യന്ത് ദവെ വാദിച്ചത്. ’11 വര്‍ഷത്തെ ഉത്തരവാദിത്ത പരമായ മാധ്യമപ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാണെന്ന് വിലക്കെന്ന് പറയുന്നു. ലൈസന്‍സിനായി മെയില്‍ തന്നെ അപേക്ഷ നല്‍കിയിട്ടുണ്ട്. ജനുവരി യിലാണ് സുരക്ഷാ കാരണം പറഞ്ഞു വിലക്കുന്നത്. സീല്‍ഡ് കവറാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. സീല്‍ഡ് കവറുമായി വരേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിട്ടുണ്ട്.’ – ദവെ ചൂണ്ടി ക്കാട്ടി.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.