മിൽമ ഫലവൃക്ഷം പദ്ധതിക്ക് തുടക്കമായി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു

കർഷകർക്ക് അധിക വരുമാനസ്രോതസ്സായി ഫലവൃക്ഷ കൃഷി പദ്ധതിയുമായി മിൽമ. രാജ്ഭവനിൽ ഡോ.വർഗ്ഗീസ് കുര്യന്റെ സ്മരണാർത്ഥം മാവിൻ തൈ നട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മിൽമ ഫലവൃക്ഷം പദ്ധതി ഉദ്ഘാടനം ചെയ്തു. തൈകളുടെ വിതരണോദ്ഘാടനം വിയറ്റ്‌നാം ഏർളി സ്വാർഫ് പ്ലാവിൻ തൈ വനംമന്ത്രി കെ.രാജുവിന് നൽകി ഗവർണർ നിർവഹിച്ചു.  പ്ലാവിൻ തൈ മന്ത്രി രാജ്ഭവൻ അങ്കണത്തിൽ നട്ടു.
പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ആനന്ദ് മാതൃക ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്ന ക്ഷീര കർഷകരിലൂടെ ഫലവൃക്ഷ കൃഷി പ്രോൽസാഹിപ്പിക്കും. അത്യുല്പാദനശേഷിയുളളതും ഏറ്റവും കുറഞ്ഞകാലയളവിൽ ഗുണമേ•യേറിയ കായ്ഫലം ലഭിക്കുന്നതുമായ മുന്തിയ ഇനം പ്ലാവ്, മാവ്, ചിക്കൂസ്, മാങ്കോസ്റ്റിൻ, റംബൂട്ടാൻ തുടങ്ങിയ ഫലവൃക്ഷങ്ങളാണ് ആദ്യഘട്ടത്തിൽ കൃഷിചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ 10000 ഫല വൃക്ഷങ്ങൾ നട്ടു വളർത്തുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.
വിയറ്റ്‌നാം ഏർളി ഡ്വാർഫ്, സിന്ദൂരം എന്നീ ഇനം പ്ലാവിൻ തൈകളും മല്ലിക, കലപ്പാടി, ഹിമാം പസന്ദ്, സിന്ദൂരം, നീലം തുടങ്ങിയ മാവിൻ തൈകളും ഈ വർഷം കർഷകർക്ക് ലഭ്യമാക്കും. പദ്ധതിപ്രകാരം അർഹരായ ക്ഷീരകർഷകർക്ക് സംഘങ്ങളിലൂടെ പകുതി വിലയ്ക്ക് തൈകൾ വിതരണം ചെയ്യും. മേഖല സഹകരണ ക്ഷീരോല്പാദക യൂണിയൻ ചെയർമാൻ കല്ലട രമേശ്, മിൽമ മാനേജിംഗ് ഡയറക്ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവു,  ഡയറക്ടർ ബോർഡംഗങ്ങളായ സദാശിവൻ പിള്ള, കെ. രാജശേഖരൻ, വി. വേണുഗോപാലക്കുറുപ്പ്, എസ്.ഷീജ, ലിസി മത്തായി, ഗിരീഷ്‌കുമാർ, വി.വി.വിശ്വൻ, സുശീല എന്നിവർ സംബന്ധിച്ചു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.