ഇന്ധനവില വര്‍ധനയുടെ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് നടത്താനാണ് തീരുമാനം
തിരുവനന്തപുരം: ഇന്ധനവില വര്‍ധനയുടെ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആ വശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് നടത്താനാണ് തീരുമാനം. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. കോവിഡ് പ്രതിസന്ധിക്ക് പുറമേ, ഇന്ധന വില കൂടി വര്‍ധിച്ചതോടെ വന്‍ നഷ്ടം സഹിച്ച് ഇനിയും സര്‍ വീസ് നടത്താന്‍ കഴിയില്ലെന്നാണ് ബസ് ഉടമകള്‍ വ്യക്തമാക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കില്‍ കാലോചിതമായ വര്‍ധന അനിവാര്യമാണെന്ന് ബസുടമകള്‍ ആവ ശ്യപ്പെടുന്നു. ചാര്‍ജ് വര്‍ധന ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ബസുടമകള്‍ മു ന്‍പ് തന്നെ നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം ചാര്‍ജിന്റെ പകുതിയായി വര്‍ധിപ്പി ക്കണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാ ജു നേരത്തെ പറഞ്ഞിരുന്നു. ബസ് ചാര്‍ജ് വര്‍ധനവ് ഉടനെ ഉണ്ടാ കുമെന്നും എന്നാല്‍ എന്ന് മുതല്‍ എ ന്നത് പറയാനാകില്ലെന്നുമാണ് ഗതാഗത മന്ത്രി പറഞ്ഞത്. സംസ്ഥാന ബജറ്റില്‍ പ്രൈവറ്റ് ബസ് മേഖല യെപ്പറ്റി പരാമര്‍ശിക്കാത്തതില്‍ സ്വകാര്യ ബസ് ഉടമകള്‍ അതൃപ്തിയിലായിരുന്നു. ഈ മാസം 31 നുള്ളില്‍ നിരക്ക് വര്‍ധന ഉണ്ടായില്ലെങ്കില്‍ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുമെന്നും സ്വകാര്യ ബസുടമക ള്‍ അറിയിച്ചിരുന്നു.
ബസുടമകള്‍ സമരത്തിലേക്ക്
പോകരുതെന്ന് ഗതാഗതമന്ത്രി
ബസുടമകള്‍ സമരത്തിലേക്ക് പോകരുതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അഭ്യര്‍ത്ഥിച്ചു. സ് കൂളുകളില്‍ വാര്‍ഷിക പരീക്ഷകള്‍ ഇന്നു മുതല്‍ ആരംഭിക്കുകയാണ്. വളരെ യേറെ വിദ്യാര്‍ ത്ഥികള്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാക്കുന്ന നടപടിയിലേക്ക് പോകരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതാണ്. അതിനാല്‍ സമരവുമായി മുന്നോ ട്ടുപോകുന്നത് മനസ്സിലാകുന്നില്ല. ഭീമായ നഷ്ടം സഹിച്ച് സര്‍വീസുമായി മു ന്നോട്ടുപോകാനാ കാത്ത സാഹചര്യത്തില്‍ ബസുടമകള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ട്. അനുനയ നീക്ക ത്തിന്റെ സാധ്യതകള്‍ തേടുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.