മക്ക ∙ ഹജ്ജ് തീർഥാടകർക്കായി മികച്ച സേവനങ്ങളുമായി സൗദി റോയൽ കമ്മിഷൻ വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഹജ്ജ് ആചാരങ്ങൾക്കിടയിൽ തീർഥാടകർ ഏറെ സമയം ചെലവഴിക്കുന്ന മിനാ താഴ്‌വരയിൽ, 200 കിടക്കകളോടുകൂടിയ അത്യാധുനിക ആശുപത്രി പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. മക്ക, മിന, മുസ്ദലിഫ, അറഫ എന്നീ പ്രധാന തീർഥകേന്ദ്രങ്ങളിലുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്തു.
മിനായിൽ ഇരുനില ടെന്ന്റുകളും ബഹുനില ശുചിമുറികളും സ്ഥാപിച്ചതോടൊപ്പം, ഇലക്ട്രിക് സ്കൂട്ടർ സർവീസുകളും മൂന്ന് റൂട്ടുകളിലായി ആരംഭിച്ചു. മിനയിലെ വിവിധ ഭാഗങ്ങളിലായി 71 എമർജൻസി കേന്ദ്രങ്ങളും വിശ്രമ കേന്ദ്രങ്ങളും തണൽ സ്ഥലങ്ങളും 400 തണുപ്പിച്ച വാട്ടർ സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്.
400 അത്യാധുനിക ബസുകൾ സർവീസിൽ
തീർഥാടകരുടെ സൗകര്യാർത്ഥം 400 പുതിയ ബസുകൾ സർവീസിനായി ഒരുക്കിയിട്ടുണ്ട്. 12 റൂട്ടുകളിലായി 431 സ്റ്റോപ്പുകളിലും നാല് കേന്ദ്ര ബസ് സ്റ്റേഷനുകളിലുമായി ഈ ബസുകൾ പ്രവർത്തിക്കും.
ചൂട് ചെറുക്കാൻ റബർ ഫ്ലോറിംഗ്, തണൽ മരങ്ങൾ
ചൂട് കുറയ്ക്കുന്നതിനായി 1.7 ചതുരശ്ര കിലോമീറ്റർ നീളമുള്ള നടപ്പാതകളിൽ റബർ ഫ്ലോറിംഗ് ഒരുക്കിയിട്ടുണ്ട്. കൂടാതെ, 10,000 തണൽ മരങ്ങൾ നടുകയും മുസ്ദലിഫ, അറഫ, മിന തുടങ്ങിയ സ്ഥലങ്ങളിലെ നടപ്പാതകൾ നവീകരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ഹജ് തീർഥാടകർക്ക് സുരക്ഷിതവും ആധുനികവുമായ അനുഭവം ഉറപ്പാക്കാനാണ് ഇത്തവണത്തെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നതെന്ന് റോയൽ കമ്മിഷൻ അധികൃതർ അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.