Business

മിഡില്‍ ഈസ്റ്റില്‍ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ എം എ യൂസഫലി ഒന്നാമത്

ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം എ യൂ സഫലിയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. ചോയിത്ത് റാം ഗ്രൂപ്പ് ചെയര്‍മാന്‍ എ ല്‍ ടി പഗറാണിയാണ് രണ്ടാമത്. ദുബായ് ഇസ്ലാമിക് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അഡ്നന്‍ ചില്‍വാനാണ് മൂന്നാമത്

ദുബായ്: മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ദുബായിലെ പ്രമുഖ വാണിജ്യ മാഗസീനായ അറേബ്യന്‍ ബിസിനസാണ് ഇത് സംബന്ധിച്ച പട്ടിക പുറത്തിറക്കിയത്.

L.T. Pagarani

ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം എ യൂസഫലിയാണ് പട്ടി കയില്‍ ഒന്നാമതെത്തിയത്. ചോയിത്ത് റാം ഗ്രൂപ്പ് ചെയര്‍മാന്‍ എല്‍ ടി പഗറാണിയാണ് രണ്ടാമത്. ദുബായ് ഇസ്ലാമിക് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓ ഫിസര്‍ അഡ്നന്‍ ചില്‍വാനാണ് മൂന്നാമത്.

Adnan Chilwan

ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, സ്റ്റാ ന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് സിഇഒ സുനില്‍ കൗശല്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനത്ത് ഇടംപിടിച്ചു. ഗസാന്‍ അബൂദ് ഗ്രൂപ്പ് സിഇഒ സുരേഷ് വൈദ്യനാഥന്‍, ബുര്‍ജില്‍ ഹോള്‍ഡിംഗ്സ് ചെയര്‍മാന്‍ ഡോ.ഷംസീര്‍ വയലില്‍, ഇമാമി ഗ്രൂപ്പ് ഡയറക്ടര്‍ പ്രശാന്ത് ഗോയങ്ക എന്നിവരും റാങ്ക് പട്ടികയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെടു ന്നു.

Adeeb Ahamed

ഗള്‍ഫിലെ വാണിജ്യ വ്യവസായ രംഗത്ത് നിര്‍ണായക സ്വാധീനമുള്ള അബുദാബി ചേംബറിന്റെ വൈസ് ചെയര്‍മാനായും യൂസഫലി പ്രവര്‍ത്തിക്കുന്നു. ആദ്യമായാണ് ഏഷ്യന്‍ വംശജന്‍ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഉന്നത പദവിയില്‍ യുഎഇ പ്രസിഡ ന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിയമിച്ചത്. യുഎഇയുടെ വാണിജ്യ ജീവകാരുണ്യ മേഖലയില്‍ നല്‍കിയ സംഭാവനകളെ മാനിച്ച് ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡും യൂസഫലി യെ തേടിയെത്തിയിട്ടുണ്ട്.

Sunil Kaushal

യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി അടുത്ത ബന്ധമാണ് യൂസഫലിക്കുള്ളത്. ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 247 ഹൈപ്പര്‍മാര്‍ക്കറ്റുകളുള്ള ലുലു ഗ്രൂപ്പില്‍ 43 രാജ്യങ്ങളില്‍ നിന്നുള്ള 65,000 ലധികം ആളുകളാണുള്ളത്. യുഎസ്എ, യുകെ സ്പെയിന്‍, ഇറ്റലി, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, തായ്ലാന്‍ഡ് എന്നിങ്ങനെ 23 രാജ്യങ്ങളിലായി ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും ഗ്രൂപ്പിനുണ്ട്.

suresh vaidyanathan

ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയ്ക്കും രാഷ്ട്ര പുനര്‍ നിര്‍മ്മാ ണത്തിനും ഇന്ത്യന്‍ ബിസിനസ് സമൂഹം നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാ രമായാണ് ഏറ്റവും ശക്തരായായ ഇന്ത്യക്കാരുടെ പട്ടിക പ്രതിനിധികരിക്കുന്നതെന്ന് അറേബ്യന്‍ ബിസിനസ് അഭിപ്രായപ്പെട്ടു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.