മിക്സഡ് ഹോസ്റ്റലും ബെഞ്ചും ആലോചനയിലില്ല. യൂണിഫോം തീരുമാനിക്കുന്നത് സ്‌കൂളുകളിലാണ്. സ മയമാറ്റത്തിലും തീരുമാനമായിട്ടില്ല.മതനിഷേധം സര്‍ക്കാര്‍ നില പാടല്ല, മതപഠനം നഷ്ടപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി നിയമസഭയില്‍ പറ ഞ്ഞു
തിരുവനന്തപുരം : പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പേരില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ചില തീവ്രവാദശക്തികള്‍ മുതലെടുപ്പിന് ശ്രമിക്കുകയാണ്. പരി ഷ്‌കരണം സംബന്ധിച്ച് ജനകീയാഭിപ്രായ രൂപീകരണത്തിന് പുറത്തിറക്കിയ ചര്‍ച്ചാകുറിപ്പിനെപ്പറ്റി സര്‍ ക്കാര്‍ ആലോചിക്കാത്ത കാര്യ ങ്ങളാണ് പ്രചരിപ്പിക്കുന്നത്.
മിക്സഡ് ഹോസ്റ്റലും ബെഞ്ചും ആലോചനയിലില്ല. യൂണിഫോം തീരുമാനിക്കുന്നത് സ്‌കൂളുകളിലാണ്. സമ യമാറ്റത്തിലും തീരുമാനമായിട്ടില്ല.മതനിഷേധം സര്‍ക്കാര്‍ നില പാടല്ല, മതപഠനം നഷ്ടപ്പെടുത്താന്‍ ഉദ്ദേ ശിക്കുന്നില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
സംസ്ഥാനങ്ങള്‍, ദേശീയ വിദ്യാഭ്യാസനയം നിര്‍ദേശിക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കുകയാണ്. ജനാധിപത്യം, മതനിരപേക്ഷത ഉള്‍പ്പെടെ ഭരണഘടനാ ദര്‍ശനങ്ങളെ തിരസ്‌കരിക്കുന്നതാണ് ദേശീയന യം. ഇതുകൂടി പരിഗണിച്ചാണ് കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌കരണ ആസൂത്രണം.സുതാര്യവും ജ നാധിപത്യപരവുമായുമുള്ള പരിഷ്‌കരണത്തിന് വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപീകരിച്ച 26 ഫോക്കസ് ഗ്രൂ പ്പ് നിലപാട് രേഖ തയ്യാറാക്കുകയാണ്. സ്‌കൂള്‍തലംമുതല്‍ വിപുലമായ ജനകീയ ചര്‍ച്ച സംഘ ടിപ്പിച്ചിട്ടു ണ്ട് -ഈ ചര്‍ച്ചയ്ക്കുള്ള സൂചകങ്ങളാണ് എസ്സിഇആര്‍ടിയുടെ ‘പാഠ്യപദ്ധതി ചട്ടക്കൂടുകള്‍’ കൈപ്പുസ്തകത്തി ലുള്ളത്. അതില്‍ എല്ലാവിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ സുതാര്യസംവിധാനമുണ്ട്. വി ദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍നിന്ന് ലിംഗപരമായ സവിശേഷതയാല്‍ ഒരുകുട്ടിയെയും മാറ്റിനിര്‍ത്താന്‍ പാടില്ലെന്ന ആശയമാണ് ജനകീയ ചര്‍ച്ചയ്ക്കായി മുന്നോട്ടുവച്ചത്.
കുറിപ്പിലുള്ളതുപോലെ ജെന്‍ഡര്‍ സാമൂഹ്യനിര്‍മിതിയാണെന്നും സെക്സ് അഥവാ ലിംഗം എന്നത് ജൈവ പരമാണെന്നും കുട്ടികള്‍ മനസ്സിലാക്കേണ്ടതുണ്ട്. ജെന്‍ഡര്‍ ന്യൂ ട്രല്‍ ആശയങ്ങള്‍വഴി സ്ത്രീകള്‍ക്ക് നല്‍ കിവരുന്ന സവിശേഷ പരിഗണന ഇല്ലാതാകില്ല. സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച കുറിപ്പിലെ ചോദ്യം പൊ തുസമൂഹത്തിന്റെ അഭിപ്രായം ആരായാനാണ്. മതനിരപേക്ഷത, ജനാധിപത്യം എന്നിവ പാഠ്യപദ്ധ തിയില്‍ പുലരണമെന്നതില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയില്ല. ബഹുസ്വരതയെ അംഗീ കരിക്കു ന്നതായിരിക്കും സര്‍ക്കാര്‍ നയമെന്നും എന്‍ ഷംസുദ്ദീന്റെ ശ്രദ്ധ ക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.