കഴിഞ്ഞ 22 ന് രാത്രി 7.30ന് അങ്കമാലി ബസ് സ്റ്റേഷന്‍ ഡിപ്പോ പരിസരത്ത് അതിഥി തൊഴിലാളി മാസ്‌ക് ധരിക്കാതെ കാണപ്പെട്ടപ്പോള്‍ ഡ്യൂട്ടി യില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ വി.വി ആന്റു കൈവശമുണ്ടായിരുന്ന വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാ ധ്യമങ്ങളില്‍ വൈറലായി
തൃശൂര്‍ : മാസ്‌ക് ധരിക്കാത്തതിന് അതിഥി തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ഷണ്ടിങ് ഡ്യൂട്ടി ഡ്രൈവര്‍ക്ക് സസ്‌പെ ന്‍ഷന്‍. ഇത് സംബന്ധിച്ച് തൃശൂര്‍ വിജിലന്‍സ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍ വി വി ആന്റുവിനെ സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ 22 ന് രാത്രി 7.30ന് അങ്കമാലി ബസ് സ്റ്റേഷന്‍ ഡിപ്പോ പരിസരത്ത് അതിഥി തൊഴിലാളി മാസ്‌ക് ധരിക്കാതെ കാണപ്പെട്ടപ്പോള്‍ ഡ്യൂട്ടി യില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ വി.വി ആന്റു കൈ വശ മുണ്ടായിരുന്ന വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാ ധ്യമങ്ങളില്‍ വൈറലായി. കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ അടിയില്‍ തൊഴിലാളിയുടെ കൈ പൊട്ടി ചോര യൊലിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചോരയൊലിപ്പിച്ച് നിലത്തു കിട ന്നയാ ളുടെ അവസ്ഥ ശ്രദ്ധയില്‍ പെട്ട സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പ്രതിഷേ ധമുയ ര്‍ത്തിയതോടെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായത്.
കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ച് യാത്രയ്ക്കായി ഡിപ്പോ പരിസരത്തെത്തിയ യാത്രാക്കാരന്‍ മാസ്‌ക് ധരിക്കാതെ സ്റ്റേഷന്‍ പരിസരത്ത് എത്തിയതെങ്കിലും വിവരം പൊലീസിനെയോ, മേല്‍ അധികാരിയേയോ അറിയിക്കാതെ അതിന് വിരുദ്ധമായി ഷണ്ടിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ വടി കൊണ്ട് അടിച്ചത് അച്ചടക്ക ലംഘനവും, സ്വഭാവദൂഷ്യവുമാണെന്നുള്ള വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി.എം.ഡി സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മുറിവ് വച്ചുകെട്ടി തിരിച്ചയച്ച പരിക്കേറ്റയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.